യുവാവിന് കാമുകി വക ആസിഡ് ആക്രമണം
ബസ്തി: വിവാഹം കഴിയ്ക്കാതെ കൈയൊഴിഞ്ഞ കാമുകന് തക്കതായ ശിക്ഷ തന്നെ കിട്ടി. യുവാവിന്റെ ശരീരത്തില്‍ പെണ്‍കുട്ടി നല്ല ആസിഡ് പ്രയോഗം തന്നെയാണ് നടത്തിയത്. ഉത്തരപ്രദേശിലെ ബസ്തിയ്ക്കടുത്തുള്ള പധ്‌നി ഗ്രാമത്തിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് ആക്രമണമുണ്ടായത്. ധര്‍മേന്ദ്ര എന്ന യുവാവിനെ ഗുരുതരമായ പരിക്കുകളോടെ ലഖ്‌നൊ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യം ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കൊളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ധര്‍മേന്ദ്രയും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹക്കാര്യം പറയുമ്പോള്‍ യുവാവ് അതിനെ അനുകൂലിക്കാറില്ലായിരുന്നു. അടുത്ത ദിവസമാണ് യുവതിയെ വിവാഹം കഴിക്കില്ലെന്ന് ധര്‍മേന്ദ്ര തീര്‍ത്തു പറഞ്ഞത്. ഇതാണ് യുവതിയെ ദേഷ്യം പിടിപ്പിച്ചത്.












Click it and Unblock the Notifications