കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡില്‍ വെച്ച് വിദ്യാര്‍ഥിക്ക് കാമുകന്റെ കത്തിക്കുത്തേറ്റു: രക്ഷിച്ച നിമ്മിക്ക് പുരസ്കാരം

  • By Desk
Google Oneindia Malayalam News

മംഗളൂരു: കത്തിക്കുത്തേറ്റു പിടയുന്ന വിദ്യാര്‍ഥിനിയെ കാമുകനായ അക്രമിയില്‍നിന്നു രക്ഷിച്ച മലയാളി നഴ്‌സിന് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം. കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് സ്വദേശിനിയും മംഗളൂരു ദേര്‍ളക്കട്ടെ ജസ്റ്റീസ് കെ .എസ്. ഹെഗ്‌ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ നിമ്മി സ്റ്റീഫനാണു കര്‍ണാടക സംസ്ഥാനതല പുരസ്‌കാരത്തിന് അര്‍ഹയായത്. ശനിയാഴ്ച ബംഗളുരുവില്‍ പുരസ്‌കാരം സമ്മാനിക്കും.

യെഡിയൂരപ്പക്കും അധികകാലം വാഴാനാവില്ല; ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശംയെഡിയൂരപ്പക്കും അധികകാലം വാഴാനാവില്ല; ഇടക്കാല തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം

ജൂണ്‍ 28ന് കാര്‍ക്കള നിട്ടെ കോളജ് എം.ബി.എ. വിദ്യാര്‍ഥിനിയെ ദര്‍ളഗെട്ടെയില്‍വെച്ച് സുഹൃത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തിലാണ് യുവതിയെ സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ ഇയാള്‍ സ്വന്തം കഴുത്തിലും മുറിവേല്‍പ്പിച്ചു. അടുക്കാന്‍ ശ്രമിക്കുന്ന ഓരോരുത്തരേയും യുവാവ് കത്തി വീശി അകറ്റിനിര്‍ത്തി. ഈ സമയമാണ് നിമ്മി ഇവിടെ എത്തുന്നത്.

nimmyaward-

സ്വയം മുറിവേല്‍പ്പിച്ച് പെണ്‍കുട്ടിയുടെ മേല്‍ കിടക്കാന്‍ ശ്രമിക്കുമ്പോള്‍ നിമ്മി ഇയാളെ പിടിച്ചുമാറ്റാനെത്തിയത്. നിമ്മി ഒറ്റയ്ക്കു തന്നെ അയാളെ വലിച്ചുമാറ്റിക്കഴിഞ്ഞപ്പോള്‍ ഒപ്പം കൂടിനിന്ന നാട്ടുകാരും സഹായത്തിനെത്തുകയായിരുന്നു. അക്രമം തടയാനെത്തിയ നാട്ടുകാരെ കത്തിവീശി വിരട്ടിയോടിച്ചു. ഇതിനിടയിലേക്കാണ് നിമ്മി എത്തി അയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.

കാഴ്ചക്കാരായവരില്‍ ആരോ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പയ്യാവൂര്‍ ഉപ്പുപടന്നയിലെ കുളക്കാട്ട് സ്റ്റീഫന്റെയും തങ്കമ്മയുടെയും ഇളയ മകളാണ്. നിറ്റെ സര്‍വകലാശായില്‍നിന്നു തന്നെയാണ് ബി.എസ്.സി നഴ്‌സിംഗ് പാസായത്.

English summary
Girl to be awarded Florence Nightingale award for saving a life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X