യുവതിയുടെ ആത്മഹത്യക്കുറിപ്പ് ഫേസ്ബുക്കില്‍
ഇന്‍ഡോര്‍: ഐ ഹേറ്റ് മൈ ലൈഫ് - ഞാന്‍ എന്റെ ജീവിതത്തെ വെറുക്കുന്നു എന്ന ഫേസ്ബുക്ക് സ്റ്റാറ്റസ് മെസേജ് ഒരു ആത്മഹത്യക്കുറിപ്പാണോ. അങ്ങനെ ആകാനുള്ള ഒരു സാധ്യതയും ആരതി ശ്രീവാസ്തവയുടെ കൂട്ടുകാര്‍ കണ്ടിരുന്നില്ല. തൊട്ടടുത്ത ദിവസം ആരതി ആത്മഹത്യ ചെയ്യുന്നത് വരെ. എന്നാല്‍ ആരും കാര്യമായി എടുക്കാത്ത ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് മെസേജിലൂടെ കൂട്ടുകാരോട് യാത്ര പറയുകയായിരുന്നു ആരതി എന്ന ചെറുപ്പക്കാരി.
മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത ശേഷം പെണ്‍കുട്ടി ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ആരതി ശ്രീവാസ്തവ എന്ന ചെറുപ്പക്കാരിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ജോലി നഷ്ടമായതിന്റഎ വിഷാദവും മറ്റൊരു ജോലി കിട്ടാത്തതിലുള്ള മനപ്രയാസവുമാണ് ആരതിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കൂട്ടുകാര്‍ പറയുന്നത്.

ആരതിയുടെ അച്ഛന്‍ നാലുവര്‍ഷം മുന്‍പ് മരിച്ചുപോയിരുന്നു. അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്ന അച്ഛന്‍ മരിച്ചപ്പോള്‍ ആ ജോലി അമ്മയ്ക്ക് കിട്ടി. ആരതിയും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു മാസം മുന്‍പാണ് ആരതിക്ക് ഈ ജോലി നഷ്ടമായത്. ശനിയാഴ്ച കാലത്ത് അമ്മയും അനിയത്തിയും ഓഫീസിലേക്കും അനിയന്‍ സ്‌കൂളിലേക്കും പോയ സമയം നോക്കിയാണ് ആരതി ആത്മഹത്യ ചെയ്തത്.
ഉച്ചയ്ക്ക് ഒരുമണിയോടെ ജോലിക്കാരിയാണ് ആരതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫേസ്ബുക്കില്‍ ആരതി ഇങ്ങനെയൊരു പോസ്റ്റിട്ട കാര്യം ആരതിയുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അത് കണ്ട കൂട്ടുകാരാകട്ടെ, ആരതി പറയാന്‍ ശ്രമിച്ചത് കാര്യമായി എടുത്തുമില്ല. എന്താണ് കാര്യം എന്ന് ആരതിയെ വിളിച്ച് അന്വേഷിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ തങ്ങളെ വിട്ട് പോകുമായിരുന്നില്ല എന്ന ചിന്തയിലാണ് കൂട്ടുകാര്‍ ഇപ്പോള്‍.












Click it and Unblock the Notifications