കാമുകനെ വിവാഹം കഴിക്കാൻ മാതാപിതാക്കളുടെ സമ്മതത്തിനായി യുവതി കാത്തിരുന്നത് 22 വർഷം; ഒടുവിൽ

ഒരുപക്ഷേ പ്രണയത്തിലൂടെ ആയിരിക്കും തന്റെ ജീവിതത്തില്‍ ഒപ്പം കൂട്ടാന്‍ പറ്റിയ വ്യക്തി നമ്മള്‍ കണ്ടെത്തുന്നത്. പക്ഷേ എല്ലാ പ്രണയങ്ങളും വിവാഹത്തില്‍ എത്താറുമില്ല. എത്രയോ കാലം പ്രണയിച്ചിട്ടും ഒന്നിച്ചുജീവിക്കാന്‍ പറ്റാത്ത മനുഷ്യരുണ്ട്. ജാതിയും മതവും സമ്പത്തുമൊക്കെ കാരണം ബന്ധുക്കളുടെ എതിര്‍പ്പ് കാരണം വളരെ സങ്കടത്തോടെ തങ്ങളുടെ പ്രണയം വേണ്ടെന്നു വയ്ക്കുന്ന മനുഷ്യന്മാരുണ്ട്.
ചിലപ്പോള്‍ വേറെ കല്യാണം കഴിക്കും അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കല്യാണം കഴിക്കാതെ ജീവിക്കും. പക്ഷേ ഇനി പറയാന്‍ പോകുന്ന തന്റെ പ്രണയത്തിന് വേണ്ടി 22 വര്‍ഷം കാത്തിരുന്ന ഒരു യുവതിയെക്കുറിച്ചാണ്... പ്രണയത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അവള്‍ ഒടുവില്‍ വിജയിച്ചു.. ആ പ്രണയകഥയെക്കുറിച്ച് വിശദമായി വായിച്ചാലോ

22 കൊല്ലത്തെ പ്രണയം...
22 കൊല്ലം ആണ് തന്റെ പ്രണയത്തിന് വേണ്ടി ഈ യുവതി കാത്തിരുന്നത്. താൻ പ്രണയിച്ച ആൾ ഇതര സമുദായത്തിൽപ്പെട്ട ആളായതുകൊണ്ടായിരുന്നു ഈ യുവതിയുടെ കല്യാണത്തിന് മാതാപിതാക്കൾ സമ്മതിക്കാതിരുന്നു. പക്ഷേ ആ യുവതിക്ക് തന്റെ പ്രണയം അങ്ങനെ വിട്ടുകളയാൻ പറ്റുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ പലരും ചെയ്യുന്നത് പോലെ പ്രണയം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് അവൾ തയ്യാറായില്ല...രക്ഷിതാക്കളുടെ സമ്മതം കിട്ടുന്നവരെ അവൾ അങ്ങനെ കാത്തിരുന്നു.

എതിർപ്പിനെ തോൽപ്പിച്ച ആ ഉറച്ച തീരുമാനം...
മകളുടെ തീരുമാനം മാറുമെന്നാണ് മാതാപിതാക്കൾ കരുതിയത്. അങ്ങനെ എത്രയോ വർഷങ്ങൾ അവരെ കടന്നുപോയി. സോണിയ പ്രണയത്തിൽ ഉറച്ചുനിന്നു.22 വർഷം കാത്തിരുന്നു സോണിയ തന്റെ ജീവിതത്തിന്റെ പ്രണയവുമായി ഒന്നിക്കാൻ. ഒടുവിൽ ഇവരുടെ മിശ്രവിവാഹത്തിന് വീട്ടുകാർ അനുമതി നൽകി.

ഒടുവിൽ വധുവായി...
ഹൃദയസ്പർശിയായ പ്രണയകഥയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ലഭിച്ചില്ലെങ്കിലും സോണിയയുടെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. വധുവിൻറെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ സോണിയയെ വീഡിയോയിൽ കാണാം. വളരെ സന്തോൽത്തിൽ ചിരിച്ചുകൊണ്ടാണ് സോണിയയെ കാണുന്നത്...

പ്രണയം...
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. പ്രണയം സത്യമാണെങ്കിൽ എത്രകാലം കഴിഞ്ഞാലും ആ പ്രണയം നമ്മളെ ഒന്നിപ്പിക്കും എന്നാണ് ഒരാളുടെ കമന്റ്. ഇത്രയും കാലം പ്രണയത്തിന് വേണ്ടി കാത്തിരിക്കാൻ ഇവർക്ക് കഴിഞ്ഞെങ്കിലും ആ പ്രണയം എത്രമാത്രം മനോഹരമായിരിക്കും എന്നാണ് മറ്റൊരു കമന്റ്....ഇതാണ് പ്രണയം ജീവൻ കൊടുക്കുകയല്ല ജീിവനുള്ള കാലം പ്രണയത്തിനായി ഉറച്ചുനിൽക്കണം എന്നാണ് മറ്റൊരു അഭിപ്രായം.. ഇതാണ് യഥാർത്ഥ പ്രണയമെന്നാണ് മറ്റൊരു കമന്റ്...












Click it and Unblock the Notifications