നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രണബ് മുഖര്‍ജിയോട് പെണ്‍കുട്ടി
ആനന്ദ്: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്കും ഭീഷണി കത്ത് എത്തി. ഇത്തവണ ഒരു കൗമാരക്കാരിയാണ് പ്രണബ് മുഖര്‍ജിയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കത്തിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. സ്‌കൂളില്‍ നിന്ന് പ്രിന്‍സിപ്പലിന്റെ പീഡനം സഹിക്കാനാകാതെയാണ് പെണ്‍കുട്ടി ഇങ്ങനെയൊരു കത്ത് രാഷ്ട്രപതിക്ക് അയച്ചത്.
പത്ത് ദിവസത്തിനുള്ളില്‍ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ നിന്നാണ് കത്ത് എത്തിയത്. പതിമൂന്നുകാരിയായ ഇഷിക ഗുപ്തയാണ് കത്തയച്ചത്. തനിക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ചാണ് പെണ്‍കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടിയത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇഷികയ്ക്ക് പ്രിന്‍സിപ്പലിന്റെ പീഡനം സഹിക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. ഗുജറാത്തിലെ നവോദന വിദ്യാലയത്തിലെ പ്രിന്‍സിപ്പലിനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. സ്‌കൂളിന്റെ വികസനത്തിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും അധികൃതര്‍ പണം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, കൊടുത്ത പണത്തിന്റെ ബില്ല് പോലും കുട്ടികള്‍ നല്‍കിയില്ലെന്നാണ് പറയുന്നത്. ഇത് ഇഷികയുടെ രക്ഷിതാവ് സ്‌കൂളില്‍ വന്ന് ചോദിക്കുകയുണ്ടായി. തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. പ്രിന്‍സിപ്പല്‍ തന്നെ പല കാര്യത്തിനും മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു.












Click it and Unblock the Notifications