ബോര്‍ഡിങ് സ്‌കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും താമസിക്കുന്നത് ഒരു മുറിയില്‍'; സൗകര്യങ്ങള്‍ ഞെട്ടിക്കുന്നത്
ബോര്‍ഡിങ് സ്‌കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മുറിയില്‍
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ അനധികൃതമായി നടത്തിവന്ന ഒരു ബോര്‍ഡിങ് സ്‌കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും താമസിക്കുന്നത് ഒരു മുറിയില്‍. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ലൈംഗിക പീഡനമായതിനാല്‍ സ്‌കൂളിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
പഴയ രണ്ടുനില കെട്ടിടത്തിലാണ് സ്‌കൂളും കുട്ടികളുടെ സ്റ്റാഫും താമസിക്കുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. മൂന്ന് പെണ്‍കുട്ടികളടക്കം 29 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. താഴത്തെ നിലയിലെ നാലു മുറികളിലായിരുന്നു പഠനം. മുകളില്‍ കുട്ടികളുടെ താമസവും. ഒരു മുറിയില്‍ അഞ്ച് കുട്ടികളാണ് താമസിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.

ഇത്രയും കുട്ടികള്‍ക്കായി ആകെ നാലുപേരാണ് ഇവിടെയുള്ളത്. ബോര്‍ഡിങ് സ്‌കൂള്‍ ഉടമസ്ഥന്‍ ബല്‍ ഗോവിന്ദ്, ഭാര്യ, ഒരു അധ്യാപകന്‍, ഒരു കുക്ക്. ഇത്രയും ജീവനക്കാര്‍ മാത്രമാണ് കുട്ടികളെ നിയന്ത്രിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ബോര്‍ഡിങ് സ്‌കൂള്‍ നടത്താന്‍ ഇവര്‍ക്ക് അനുമതിയില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. സ്ഥാപനത്തിനെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. രക്ഷിതാക്കളും പ്രദേശവാസികളും സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.












Click it and Unblock the Notifications