ക്ലാസ് മുറിയില്‍ മദ്യപാനം; 4 പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ പുറത്താക്കി
നാമക്കല്‍: ക്ലാസ് മുറിയില്‍ വെച്ച് മദ്യപിച്ച പെണ്‍കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കി. തമിഴ്നാട്ടിലെ നാമക്കലില്‍ ആണ് സംഭവം. തൃച്ചങ്കോട് സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്കാണ് നടപടി നേരിടേണ്ടി വന്നത്. നാല് കുട്ടികള്‍ക്കും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പേര് വെളിപ്പെടുത്താന്‍ തയ്യാറാത്ത ഒരു അധ്യാപിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചീഫ് എജ്യുക്കേഷണല്‍ ഓഫീസര്‍ എസ് ഗോപിദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ പുറത്താക്കിയത്. നവംബര്‍ 16 നാണ് പുറത്താക്കലിന് കാരണമായ സംഭവം നടന്നത്. കനത്ത മഴയെത്തുടര്‍ന്ന് പ്രധാനാധ്യാപികയായ കൃഷ്ണവേണി സ്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. അന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം നവംബര്‍ 21 ലേക്ക് മാറ്റിവെക്കുകയും ചെയ്തു.

കംപ്യൂട്ടര്‍ സയന്‍സ്, ബിസിനസ് മാത്തമാറ്റിക്സ് ക്ലാസുകളിലുള്ള 11 കുട്ടികള്‍ അവധിയായിട്ടും അന്ന് സ്കൂളിലേക്ക് എത്തിയിരുന്നു. കൂട്ടത്തില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കലായിരുന്നത്രെ ഉദ്ദേശ്യം. ശീതളപാനീയത്തിന്റെ കുപ്പിയില്‍ ബിയര്‍ കൊണ്ടുവന്ന് ക്ലാസ് മുറിയില്‍ ഇരുന്ന് കുടിക്കുകയായിരുന്നു. മദ്യലഹരിയില്‍ ക്ലാസ് ടീച്ചറാണ് ഇവരെ കണ്ടെത്തിയത്.
ഇവര്‍ തന്നെയാണ് പ്രധാനാധ്യാപികയെ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചു. നാല് കുട്ടികള്‍ മദ്യപിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. ഏഴ് കുട്ടകളാണ് ആകെ ഉണ്ടായിരുന്നത്. എന്നാല്‍ മദ്യപിച്ച കുട്ടികളെ മാത്രമാണ് സ്കൂളില്‍ നിന്നും പുറത്താക്കിയതെന്ന് അധ്യാപിക പറഞ്ഞു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications