കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലാസ് മുറിയില്‍ മദ്യപാനം; 4 പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ പുറത്താക്കി

  • By Muralidharan
Google Oneindia Malayalam News

നാമക്കല്‍: ക്ലാസ് മുറിയില്‍ വെച്ച് മദ്യപിച്ച പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. തമിഴ്‌നാട്ടിലെ നാമക്കലില്‍ ആണ് സംഭവം. തൃച്ചങ്കോട് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്കാണ് നടപടി നേരിടേണ്ടി വന്നത്. നാല് കുട്ടികള്‍ക്കും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പേര് വെളിപ്പെടുത്താന്‍ തയ്യാറാത്ത ഒരു അധ്യാപിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചീഫ് എജ്യുക്കേഷണല്‍ ഓഫീസര്‍ എസ് ഗോപിദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ പുറത്താക്കിയത്. നവംബര്‍ 16 നാണ് പുറത്താക്കലിന് കാരണമായ സംഭവം നടന്നത്. കനത്ത മഴയെത്തുടര്‍ന്ന് പ്രധാനാധ്യാപികയായ കൃഷ്ണവേണി സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. അന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം നവംബര്‍ 21 ലേക്ക് മാറ്റിവെക്കുകയും ചെയ്തു.

beer

കംപ്യൂട്ടര്‍ സയന്‍സ്, ബിസിനസ് മാത്തമാറ്റിക്‌സ് ക്ലാസുകളിലുള്ള 11 കുട്ടികള്‍ അവധിയായിട്ടും അന്ന് സ്‌കൂളിലേക്ക് എത്തിയിരുന്നു. കൂട്ടത്തില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കലായിരുന്നത്രെ ഉദ്ദേശ്യം. ശീതളപാനീയത്തിന്റെ കുപ്പിയില്‍ ബിയര്‍ കൊണ്ടുവന്ന് ക്ലാസ് മുറിയില്‍ ഇരുന്ന് കുടിക്കുകയായിരുന്നു. മദ്യലഹരിയില്‍ ക്ലാസ് ടീച്ചറാണ് ഇവരെ കണ്ടെത്തിയത്.

ഇവര്‍ തന്നെയാണ് പ്രധാനാധ്യാപികയെ വിവരം അറിയിച്ചത്. തുടര്‍ന്ന് കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചു. നാല് കുട്ടികള്‍ മദ്യപിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. ഏഴ് കുട്ടകളാണ് ആകെ ഉണ്ടായിരുന്നത്. എന്നാല്‍ മദ്യപിച്ച കുട്ടികളെ മാത്രമാണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയതെന്ന് അധ്യാപിക പറഞ്ഞു.

English summary
Four girls dismissed from TN school for drinking beer in classroom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X