കൂട്ടബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയുടെ ചെവി മുറിച്ചു,സംഭവം മൊബൈലും ജീന്‍സും വിലക്കിയ ഗ്രാമത്തില്‍...
വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
മീററ്റ്: സ്ത്രീകള്‍ മൊബൈല്‍ ഫോണും ജീന്‍സും ഉപയോഗിക്കുന്നത് വിലക്കിയ ഉത്തര്‍പ്രദേശിലെ അസറ ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നു. കൂട്ട ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയുടെ ചെവി അക്രമികള്‍ മുറിച്ചെടുത്തു. വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
നാലുപേര്‍ ചേര്‍ന്നാണ് തന്റെ മകളെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ശേഷം, വീടിന് തൊട്ടടുത്ത് വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്നും, ഇത് ചെറുത്ത് നിന്നപ്പോളാണ് അക്രമികള്‍ മകളുടെ ചെവി മുറിച്ചെടുത്തതെന്നും യുവതിയുടെ അമ്മ ആരോപിച്ചു. പീഡന ശ്രമം തടയാന്‍ ചെന്ന തന്നെയും അവര്‍ അക്രമിച്ചതായും, മുറിഞ്ഞ ചെവിയുമായി ഗ്രാമത്തിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് പോയെങ്കിലും പോലീസുകാര്‍ ചെവിയുടെ ഭാഗങ്ങള്‍ വലിച്ചെറിഞ്ഞെന്നും പരാതി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും അമ്മ പറഞ്ഞു.

സ്ത്രീകള്‍ക്ക് മൊബൈലും ജീന്‍സും വിലക്കിയ ഗ്രാമം...
സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും, ജീന്‍സ് ധരിക്കുന്നതും വിലക്കിയ ഗ്രാമമാണ് ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലയിലെ അസറ ഗ്രാമം.

പീഡിപ്പിക്കാന്‍ ശ്രമിച്ചു...
പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയ ശേഷമാണ് വീട്ടിനടുത്ത് വെച്ച് നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

ചെവി മുറിച്ചെടുത്തു...
കൂട്ട ബലാത്സംഗം ചെറുത്ത് നിന്ന പെണ്‍കുട്ടിയുടെ ചെവി അക്രമികള്‍ അറുത്ത് മാറ്റുകയായിരുന്നുവെന്നാണ് യുവതിയുടെ അമ്മ പറഞ്ഞത്. മകളുടെ നിലവിളി കേട്ട് രക്ഷപ്പെടുത്താന്‍ പോയ തന്നെ അക്രമികള്‍ മര്‍ദിച്ചെന്നും അമ്മ പറഞ്ഞു.

പരാതി സ്വീകരിച്ചില്ല...
മുറിച്ചെടുത്ത ചെവിയുമായി രാമല പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് പോയെങ്കിലും, പോലീസുകാര്‍ ചെവിയുടെ ഭാഗങ്ങള്‍ വലിച്ചെറിഞ്ഞെന്നും പരാതി സ്വീകരിച്ചില്ലെന്നും അമ്മ ആരോപിച്ചു.

ഒടുവില്‍ അന്വേഷണം...
എന്നാല്‍ മാധ്യമങ്ങളിലൂടെ സംഭവം വിവാദമായപ്പോള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെയും അമ്മയെയും മെഡിക്കള്‍ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് എംപി...
പെണ്‍കുട്ടിയ്ക്ക് നേരെ പീഡന ശ്രമമുണ്ടായെന്ന പരാതിയില്‍ സംശയമുണ്ടെന്നും, സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പരാതി നല്കിയ അമ്മയുടെയും മകളുടെയും പരാതി വ്യാജമാണോയെന്ന് പരിശോധിക്കണമെന്നുമാണ് ബിജെപി എംപി സത്യപാല്‍ സിംഗ് പറഞ്ഞത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications