കിളിനാക്കോട്' നാടിനെക്കുറിച്ച് പെണ്‍കുട്ടികളുടെ ലൈവ്! പിന്നാലെ സൈബര്‍ ആക്രമണം! വീഡിയോ
ഫേസ്ബുക്ക് ലൈവിലെത്തി നാടിനെതിരെ സംസാരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ പോലീസില്‍ പരാതി. മലപ്പുറത്തെ കിളിനക്കോട് എന്ന സ്ഥലത്ത് വിവാഹത്തിന് പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ലൈവില്‍ കിളിനക്കോട് നേരം വെളുക്കാത്ത നാടാണെന്നും പ്രദേശത്തുള്ളവര്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണെന്നുമായിരുന്നു പെണ്‍കുട്ടികള്‍ പറഞ്ഞത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ലൈവായതോടെ പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയിട്ടുണ്ടെന്ന് ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവം ഇങ്ങനെ

വിവാഹത്തില്‍ പങ്കെടുക്കാന്‍
കിളിനക്കോട് സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയതാണെന്ന് വ്യക്തമാക്കിയാണ് പെണ്‍കുട്ടികളുടെ ലൈവ് തുടങ്ങുന്നത്. ഇതുപോലെ നേരം വെളുക്കാത്ത നാട് വേറെയില്ലായിരുന്നു പെണ്‍കുട്ടികളുടെ കമന്റ്. അഞ്ചില്‍ കൂടുതല്‍ രെണ്കുട്ടികള് ലൈവില്‍ സംസാരിക്കുന്നുണ്ടായിരുന്നു.

മാനസിക പീഡനങ്ങള്‍
12 ാം നൂറ്റാണ്ടിലാണ് ഇവിടുത്തുകാര്‍ ജീവിക്കുന്നതെന്നും ഇവിടുത്തെ ആണ്‍കുട്ടികള്‍ പോലും കണക്കാണെന്നും ഒരുപാട് മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

എമര്‍ജെന്‍സി കരുതണം
ഇവിടേക്ക് വരാനാണ് ഉദ്ദേശമെങ്കില്‍ കൈയ്യില്‍ ഒരു എമര്‍ജെന്‍സി കരുതുന്നത് നല്ലതായിരിക്കുമെന്നും കഴിയുമെങ്കില്‍ ആരും ഇങ്ങോട്ട് കല്യാണം കഴിച്ച് വരരുതെന്നും വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പെണ്‍കുട്ടികള്‍ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.

യുവാക്കള്‍ രംഗത്ത്
അതേസമയം പെണ്‍കുട്ടികള്‍ക്കെതിരെ കിളിനാക്കോട് ടീം എന്ന പേരില്‍ കുറച്ച് യുവാക്കളും ഫേസ്ബുക്കില്‍ രംഗത്തെത്തി. നാടിനെ അപമാനിക്കുന്ന പരാമര്‍ശമാണ് പെണ്‍കുട്ടികള്‍ നടത്തിയതെന്നാണ് ഇവരുടെ ആരോപണം.

അനുവദിക്കാത്തത് കൊണ്ട്
പെണ്‍കുട്ടികള്‍ കിളിനാക്കോടെത്തി ചെയ്യാന്‍ ഉദ്ദേശിച്ച കാര്യം നടക്കാതെ പോയതോടെയാണ് നാടിനെ കുറിച്ച് അപവാദം പറഞ്ഞതെന്നും യുവാക്കള്‍ ആരോപിക്കുന്നു.അതേസമയം പെണ്‍കുട്ടികളുടെ വീഡിയോയ്ക്ക് താഴെ അവരെ അപമാനിച്ച് വളരെ മോശമായ കമന്റുകളാണ് നിറയുന്നത്.
തമാശയായി കാണണം
എന്നാല്‍ പെണ്‍കുട്ടികള്‍ ചെയ്തത് തമാശയായി മാത്രം കാണണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം പെണ്‍കുട്ടികള്‍ക്കെതിരെ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.
പരാതി
മലപ്പുറം വേങ്ങരയിലെ പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. തുടര്‍ നടപടികള്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നു. പോലീസ് സ്റ്റേഷനില്‍ വെച്ചും പെണ്‍കുട്ടികളെ ഹരാസ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് വീഡിയോ
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications