കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി യൂണിവേഴ്‌സിറ്റിയില്‍ ഒളിക്യാമറ

Google Oneindia Malayalam News

delhi univesity
ദില്ലി: യൂണിവേഴ്‌സിറ്റി വാഷ് റൂമില്‍ ഒളിക്യാമറ സ്ഥാപിച്ചു എന്ന് വിദ്യാര്‍ഥികളുടെ പരാതി. തലസ്ഥാനനഗരമായ ദില്ലിയിലെ സര്‍വ്വകലാശാല ആസ്ഥാനത്തെ വാഷ് റൂമിലാണ് അജ്ഞാനായ ഒരാള്‍ ക്യാമറ സ്ഥാപിച്ചത്. പെണ്‍കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് സര്‍വ്വകലാശാല ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികളെയും പോലീസ് ചോദ്യം ചെയ്തു.

സര്‍വ്വകലാശാല ജീവനക്കാരുടെയും കുട്ടികളുടെയും മൊബൈലും ഫോണും മറ്റും പരിശോധിച്ചു എങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ദില്ലി സര്‍വ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

വാഷ് റൂമിനകത്തേക്ക് മൊബൈല്‍ ഫോണ്‍ നീട്ടിപ്പിടിച്ച് ഒരാള്‍ ചിത്രങ്ങളെടുത്തു എന്നാണ് പെണ്‍കുട്ടികള്‍ പരാതിപ്പെട്ടത്. ഒപ്പം വാഷ് റൂമില്‍ ഒളിക്യാമറകളുള്ളതായി സംശയിക്കുന്നു എന്നും ഇവര്‍ പോലിസിനോട് പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

പെണ്‍കുട്ടികള്‍ ഒച്ചവെച്ച് ആളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനല വഴി പുറത്തുചാടി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടികളുടെ നിലവിളി കേട്ട് മറ്റ് കുട്ടികളും ഓടിക്കൂടി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കുട്ടികള്‍ വൈസ് ചാന്‍സിലറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏകദേശം നാനൂറോളം കുട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. തുടര്‍ന്നാണ് പോലീസെത്തി അന്വേഷണം ആരംഭിച്ചത്. അശ്ലീല എസ് എം എസുകള്‍ പരക്കുന്നുണ്ടോ എന്നും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

English summary
Students of Delhi University filed a complaint stating that they were filmed in the university's washroom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X