പീഡനത്തെ ഭയന്ന് സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നത് ഒരു ഗ്രാമത്തിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്ക്
ചണ്ഡീഗഢ്: ഓരോ നിമിഷവും പീഡിപ്പിക്കപ്പെടുമോ എന്ന ഭയത്തില്‍ ജീവിക്കുന്നത് ഒരു ഗ്രാമത്തിലെ മുഴുന്‍ പെണ്‍കുട്ടികളാണ്. ഹരിയാനയിലെ റിവാരി ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ മാസങ്ങളായി പുറത്തിറങ്ങിയിട്ടില്ല. അടുത്തുളള വീട്ടിലോ ഗ്രാമത്തിലോ പോയിട്ടില്ല. പകല്‍വെളിച്ചത്തില്‍ പോലും ഭയന്ന് ജീവിക്കുകയാണിവര്‍.
ഏപ്രില്‍ മാസത്തില്‍ തങ്ങളുടെ സഹപാഠിയായ പെണ്‍കുട്ടിയെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴി ഗ്രാമത്തിലുള്ള ഒരുക്കൂട്ടം ചെറുപ്പക്കാര്‍ ക്രൂരമായി പീഡിപ്പിച്ചത് ഗ്രാമത്തിലെ മുഴുവന്‍ പെണ്‍കുട്ടികളെയും ഭീതിയിലാഴ്ത്തി.

റിവാരി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കിപ്പോള്‍ സ്‌കൂളില്‍ പോകാന്‍ ഭയമാണ്. ഗ്രാമത്തിലുണ്ടായ സംഭവത്തിന് ശേഷം പെണ്‍കുട്ടികളെ അടുത്ത ഗ്രാമത്തിലേക്ക് പോലും പറഞ്ഞക്കരുത് എന്ന് തീരുമാനത്തിലാണ് ഗ്രാമമുഖ്യമാര്‍. പീഡനത്തെ ഭയന്ന് വിദ്യാഭ്യാസം പോലും അന്യമായിരിക്കുകയാണിവര്‍ക്ക്.
സ്‌കൂളിനും കോളേജിനും പുറത്ത് പോലീസ് ജീപ്പുകള്‍ നിര്‍ത്തി പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ഗ്രാമത്തിലുള്ളവര്‍ ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ ഈ സംരക്ഷണം തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസാനിക്കുമെന്ന ഭയവും ഇവര്‍ക്കുണ്ട്.
ഭയമില്ലാതെ സ്‌കൂളില്‍ പോകാനും പഠിയ്ക്കാനുമുള്ള സാഹചര്യം തങ്ങള്‍ക്കുണ്ടാക്കി തരണമെന്ന് മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെടുകാണ് ഗ്രാമത്തിലെ പെണ്‍കുട്ടികള്‍.












Click it and Unblock the Notifications