കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ വിവാഹ പ്രായം പുനപരിശോധിക്കും; പെണ്‍മക്കള്‍ ആകാശം സ്പർശിക്കട്ടെയെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ പ്രത്യേകം സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആണ്. രാജ്യം 74 ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങളില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

'നമ്മുടെ പെണ്‍മക്കളുടെ വിവാഹം പ്രായം പരിശോധിക്കുന്നതിനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഇത് സംബന്ധിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ ഇതില്‍ ഉചിതമായ തീരുമാനം കൈകൊള്ളും.' നരേന്ദ്രമോദി പറഞ്ഞു.

സ്ത്രീ ശാസ്ത്രീകരണത്തിനായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ചില നടപടികളെ സംബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചാല്‍ അവര്‍ രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. ഇന്ന് രാഷ്ട്രം എല്ലാവര്‍ക്കും സ്വയം തൊഴിലിനും അല്ലാതെയും തുല്യമായ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന് സത്രീകള്‍ കല്‍ക്കരി ഖനികളിലാണ് തൊഴിലെടുക്കുന്നത്. യുദ്ധ വിമാനങ്ങള്‍ പറക്കുമ്പോള്‍ നമ്മുടെ പെണ്‍മക്കള്‍ ആകാശം സ്പശിക്കുന്നു.'

modi

ഈ സര്‍ക്കാര്‍ അഞ്ച് കോടി സ്ത്രീകള്‍ക്ക് ഒരു രൂപക്ക് സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടി ചേര്‍ത്തു. 'നമ്മുടെ സര്‍ക്കാര്‍ പെണ്‍കുട്ടികളുടേയും സ്തീകളുടേയും ആരോഗ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ ബോധവാന്മാരാണ്. 6000 ജനൗഷധി കേന്ദ്രങ്ങള്‍ വഴി അഞ്ച് കോടി സ്ത്രീകള്‍ക്ക് 1 രൂപക്ക് സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിനോടൊപ്പം പെണ്‍കുട്ടികളുടെ വിവാഹത്തിനായും ഞങ്ങള്‍ കമ്മിറ്റികള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ പണം കൃത്യമായി വിനിയോഗിക്കാന്‍ കഴിയും.' നരേന്ദ്രമോദി പറഞ്ഞു.

ഒന്നര മണിക്കൂര്‍ നീണ്ടും നിന്ന പ്രസംഗത്തില്‍ അദ്ദേഹം പ്രധാനമായും ഊന്നയത് ആത്മനിര്‍ഭര്‍ ഭാരതിലായിരുന്നു. ഇതോടൊപ്പം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെകുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍, ആധുനിക ഇന്ത്യ നിര്‍മ്മിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അതിനാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കി. ഇത് ആത്മവിശ്വാസം പകരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ കൊറോണ എല്ലാം നിശ്ചലമാക്കിയെന്നും നിശ്ചയദാര്‍ഢ്യം കൊണ്ട് എല്ലാത്തിനേയും മറികടക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 25 ലക്ഷം കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 65002 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 25,26,937 ആയി. രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 996 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന സുദിനത്തിലേക്ക് മുന്നേറാം; മുഖ്യമന്ത്രിയുടെ സ്വാതന്ത്രദിനാശംസസര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന സുദിനത്തിലേക്ക് മുന്നേറാം; മുഖ്യമന്ത്രിയുടെ സ്വാതന്ത്രദിനാശംസ

ചൈനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ; ആത്മനിര്‍ഭര്‍ ഭാരതിന് മുന്‍തൂക്കം;'മെയ്ക്ക് ഫോര്‍ വേള്‍ഡ്'ചൈനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ; ആത്മനിര്‍ഭര്‍ ഭാരതിന് മുന്‍തൂക്കം;'മെയ്ക്ക് ഫോര്‍ വേള്‍ഡ്'

 'ലഡാക്കിലെ ചൈനീസ് ഇടപെടലുകളെ നേരിടാൻ മോദി സർക്കാരിന് ഭയം'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി 'ലഡാക്കിലെ ചൈനീസ് ഇടപെടലുകളെ നേരിടാൻ മോദി സർക്കാരിന് ഭയം'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

English summary
girls minimum age for marriage In India will reconsider said PM Narenda modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X