കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎഫില്‍ ചരിത്രം സൃഷ്ടിച്ച് ഗീതാ ഗോപിനാഥ്; ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേറ്റു

Google Oneindia Malayalam News

Recommended Video

cmsvideo
IMF ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു | Oneindia Malayalam

ന്യൂയോര്‍ക്ക്: മലയാളിയായ ഗീത ഗോപിനാഥിന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യില്‍ ചരിത്ര നിയമനം. ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായിട്ടാണ് നിയമനം. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ വനിതയാണ് ഗീതാ ഗോപിനാഥ്. ഇതുവരെ ഈ പദവി വഹിച്ചിരന്നത് മൗറിസ് ഒബ്‌സറ്റഫെല്‍ഡ് ആയിരുന്നു. അദ്ദേഹം ഡിസംബര്‍ 31ന് വിരമിച്ചു. തുടര്‍ന്നാണ് ഗീതാ ഗോപിനാഥിനെ നിയമിച്ചത്.

Git

ഹര്‍വാഡ് സര്‍വകലാശാലയില്‍ പ്രഫസറായിരുന്ന ഗീത ഗോപിനാഥിന്റെ നിയമനം ഒക്ടോബര്‍ ഒന്നിന് ഐഎംഎഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദ് പ്രഖ്യാപിച്ചിരുന്നു. ലോകത്തെ അതുല്യയായ സാമ്പത്തിക വിദഗ്ധ എന്നാണ് ഇവരെ ലഗാര്‍ദ് വിശേഷിപ്പിച്ചത്. സാമ്പത്തിക വിഷയങ്ങളില്‍ ഗീതാ ഗോപിനാഥിനുള്ള പരിചയവും കഴിവും എടുത്തുപറഞ്ഞായിരുന്നു ലഗാര്‍ദിന്റെ പ്രഖ്യാപനം.

ഐഎംഎഫിന്റെ 11ാമത് ചീഫ് ഇക്കണോമിസ്റ്റാണ് ഗീതാ ഗോപിനാഥ്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടിവി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. മൈസൂരുവിലാണ് ജനനം. സഹപാഠി ഇഖ്ബാല്‍ ധലിവാളാണ് ഭര്‍ത്താവ്. അമേരിക്കന്‍ പൗരത്വമുള്ള ഗീതാ ഗോപിനാഥ് ഇപ്പോള്‍ മസാച്ചുസറ്റ്‌സിലാണ് താമിസിക്കുന്നത്.

സിബിഐയിലും കേന്ദ്ര സർക്കാരിന് വന്‍ തിരിച്ചടി; അവധിയില്‍ പ്രവേശിപ്പിച്ച അലോക് വർമയെ പുനര്‍ നിമയിച്ചുസിബിഐയിലും കേന്ദ്ര സർക്കാരിന് വന്‍ തിരിച്ചടി; അവധിയില്‍ പ്രവേശിപ്പിച്ച അലോക് വർമയെ പുനര്‍ നിമയിച്ചു

കേരളത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചിരുന്നു. എന്നാല്‍ ഐഎംഎഫില്‍ പുതിയ പദവി ലഭിച്ചതോടെ അവര്‍ ഈ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രേഖാമൂലമുള്ള അറിയിപ്പ് നല്‍കിയാണ് രാജിവെച്ചത്. ഗീതാ ഗോപിനാഥ് രണ്ടുവര്‍ഷമാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനം അനുഷ്ടിച്ചത്.

English summary
India-Born Gita Gopinath Joins IMF As First Woman Chief Economist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X