Get Updates
Get notified of breaking news, exclusive insights, and must-see stories!

25 വര്‍ഷങ്ങള്‍ ബിജെപിയെ അഹങ്കാരികളാക്കി, ആംആദ്മിക്ക് അവസരം തരൂവെന്ന് അരവിന്ദ് കെജ്രിവാള്‍

അഹമ്മദാബാദ്: ഡല്‍ഹിക്കും പഞ്ചാബിനും ശേഷം ഗുജറാത്തില്‍ അധികാരം പിടിക്കാന്‍ ഇറങ്ങി ആംആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്രമാദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും സ്വന്തം തട്ടകത്തിലേക്കാണ് അരവിന്ദ് കെജ്രിവാള്‍ എത്തുന്നത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വളരെ മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയാണ് ആംആദ്മി പാര്‍ട്ടി.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പമാണ് അരവിന്ദ് കെജ്രിവാള്‍ ഗുജറാത്തിലെത്തിയത്. ഇരുവരും സബര്‍മതി ആശ്രമം ഇന്ന് സന്ദര്‍ശിച്ചു. ത്രിരംഗ യാത്ര എന്ന് പേര് നല്‍കിയിരിക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.

ഗുജറാത്തില്‍ 25 വര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയിട്ടും അഴിമതി ഇല്ലാതാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ വിമര്‍ശിക്കാനല്ല താന്‍ ഇവിടെ വന്നത്. ബിജെപിയെ പരാജയപ്പെടുത്താനല്ല താന്‍ ഇവിടെ വന്നത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനോ അല്ല, മറിച്ച് ഗുജറാത്തിനെ വിജയപ്പിക്കാനാണെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഗുജറാത്തിനെയും ഗുജറാത്തികളെയും വിജയിപ്പിക്കണം. ഗുജറാത്തില്‍ നിന്ന് അഴിമതി തുടച്ചു നീക്കണം. അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ARAVIND

25 വര്‍ഷത്തെ ഭരണം കൊണ്ടു ബിജെപി അഹങ്കാരികളായി മാറി. അവര്‍ ജനങ്ങളെ കേള്‍ക്കാതായിരിക്കുന്നു. ആംആദ്മി പാര്‍ട്ടിക്ക് ഒരു അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആംആദ്മിക്ക് അവസരം നല്‍കിയാല്‍ മറ്റു പാര്‍ട്ടികളെയെല്ലാം നിങ്ങള്‍ മറന്നുപോകുമെന്നും കെജ്രിവാള്‍ പറയുന്നു.

അഹമ്മദാബാദ് നഗരത്തില്‍ നടന്ന റോഡ്‌ഷോയില്‍ 50,000ത്തിലേറെ പേര്‍ പങ്കെടുത്തുന്നുവെന്ന് ആപ് ഗുജറാത്ത് ജനറല്‍ സെക്രട്ടറി മനോജ് സൊറോത്തിയ അവകാശപ്പെട്ടു. വന്‍ ജനപങ്കാളിത്തമാണ് മൂന്ന് കിലോ മീറ്റര്‍ ദൂരത്തില്‍ നടന്ന റോഡ് ഷോയില്‍ കണ്ടത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 182 സീറ്റിലും മത്സരിക്കുമെന്ന് ആപ്പ് നേതാക്കള്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 42 സീറ്റ് നേടി ആംആദ്മി പാര്‍ട്ടി ഗുജറാത്തില്‍ വരവ് അറിയിച്ചിട്ടുണ്ട്. 2017ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 29 സീറ്റിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ ഇവര്‍ക്കു സാധിച്ചിരുന്നില്ല. എന്നാല്‍, മാറിയ രാഷ്ട്രീയ കാലാവസ്ഥയില്‍ ഗുജറാത്തിലും ശക്തിയാകാന്‍ കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+