Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍'നാടകം': കോണ്‍ഗ്രസിന്‍റെ ബ്രാഹ്മാസ്ത്രം ഏറ്റു! തിരിച്ചുവരാന്‍ സമയം ചോദിച്ച് വിമതര്‍!

Recommended Video

cmsvideo
    കര്‍ണാടകത്തില്‍ പഠിച്ച പണി പതിനെട്ടും പയറ്റി കോണ്‍ഗ്രസ്

    ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. മൂന്ന് ദിവസങ്ങളായി തുടരുന്ന വിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നാലാം ദിവസത്തിലേക്ക് കടന്നതോടെ സര്‍ക്കാരിന് അന്ത്യശാസനവുമായി സ്പീക്കറും രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറിനകം വിശ്വാസ വോട്ടെടുപ്പ് നടത്താമെന്നായിരുന്നു ഇന്നലെ സഭ തുടങ്ങും മുന്‍പ് സ്പീക്കര്‍ ഉറപ്പ് നല്‍കിയത്. വൈകീട്ട് നാല് മണിക്ക് മുന്‍പായി ചര്‍ച്ച പൂര്‍ത്തിയാക്കി ആറ് മണിക്ക് മുന്‍പ് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

    എന്നാല്‍ രാത്രി വൈകുവോളവും സഭയില്‍ ചര്‍ച്ച നീളുകയാണ് ഉണ്ടായത്. ഇതോടെ വോട്ടെടുപ്പ് വേണമെന്ന് ബിജെപി നിര്‍ബന്ധം പിടിച്ചെങ്കിലും സ്പീക്കര്‍ സഭ പിരിച്ചുവിടുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറിനകം വോട്ടെടുപ്പ് നടത്തുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ വിപ്പ് നടപ്പാക്കാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിമതര്‍.

     പ്രതികരിച്ച് വിമതര്‍

    പ്രതികരിച്ച് വിമതര്‍

    വിമതരുടെ അയോഗ്യത നടപടിയില്‍ സുപ്രീം കോടതി നിലപാട് അറിയാനായി കാത്ത് നില്‍ക്കുകയാണ് ഭരണപക്ഷം. ജുലൈ 17 ന് കോടതി പുറപ്പെടുവിച്ച വിധിയില്‍ വിപ്പ് സംബന്ധിച്ച് വ്യക്തത ഇല്ലെന്നാണ് കോണ്‍ഗ്രസ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. ചൊവ്വാഴ്ച ഹരജി പരിഗണിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഇന്ന് രാജിവെച്ച വിമത എംഎല്‍എമാര്‍ നേരിട്ട് വിശദീകരണം നല്‍കണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചിരുന്നു. അയോഗ്യരാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് സ്പീക്കര്‍ നിര്‍ദ്ദേശിച്ചത്.

     സ്പീക്കര്‍ക്ക് കത്ത്

    സ്പീക്കര്‍ക്ക് കത്ത്

    എന്നാല്‍ അയോഗ്യത വിഷയത്തില്‍ ഹാജരാകാന്‍ ഒരുമാസത്തെ സമയം വേണമെന്നാണ് ഇപ്പോള്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രമേശ് ജാര്‍ഖിഹോളി, മഹേഷ് കുമത്തഹള്ളി, ബിഎ ബസവരാജ്, ബിസി പാടീല്‍, പ്രതാപ ഗൗഡ പാട്ടീല്‍, ശിവരാം ഹെബ്ബാര്‍, എസ്ടി സോമശേഖര്‍, എംടിബി നാഗരാജ്, മുനിരത്ന എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരും കെ ഗോപാലയ്യ, എച്ച് വിശ്വനാഥ്, നാരായണ ഗൗഡ എന്നീ ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കറോട് സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇവര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

     അയോഗ്യരാക്കിയേക്കും?

    അയോഗ്യരാക്കിയേക്കും?

    കെപിജെപി പാര്‍ട്ടി അംഗവും എംഎല്‍എയുമായ ആര്‍ ശങ്കറും സ്പീക്കറോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അയോഗ്യത നടപടി സംബന്ധിച്ച ഡോക്യുമെന്‍റുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വിപ്പ് സംബന്ധിച്ച കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായാല്‍ സ്പീക്കര്‍ വിമതരെ അയോഗ്യരാക്കിയേക്കും.

     ആശ്വാസമാകും

    ആശ്വാസമാകും

    അങ്ങനെയെങ്കില്‍ അവര്‍ക്ക് ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. മാത്രമല്ല മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിക്കാനുള്ള സാധ്യതയും ഇല്ലാതാകും. അതേസമയം ഇതിനെതിരെ വിമതര്‍ക്ക് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാം. ഇത് വലിയ നിയമപോരാട്ടത്തിനായിരിക്കും വഴിവെക്കുക. ഇനി രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വിപ്പ് ബാധകമാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നതെങ്കില്‍ എംഎല്‍എമാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ആശ്വാസമാകും

    സ്ഥിതി ഇങ്ങനെ

    സ്ഥിതി ഇങ്ങനെ

    ഇവര്‍ക്ക് രാജി വെച്ച് പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കും. 12 കോണ്‍ഗ്രസ്, 3 ജെഡിഎസ് അംഗങ്ങളാണ് വിമതപക്ഷത്തുള്ളത്. നേരത്തേ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന രണ്ട് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഇപ്പോള്‍ 101 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. വിമതരെ അയോഗ്യരാക്കിയാല്‍ അംഗബലം 101 ആയി കുറയും. കേവല ഭൂരിപക്ഷത്തിന് 105 പേരുടെ പിന്തുണയാണ് വേണ്ടത്. ഇത് ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+