കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിഷയത്തിൽ യോഗി ആദിത്യനാഥ്; പ്രശ്നം ഞങ്ങൾക്ക് വിട്ടു തരൂ, 24 മണിക്കൂറിനുള്ളിൽ തീരുമാനമാക്കാം!

  • By Desk
Google Oneindia Malayalam News

ദില്ലി: അയോധ്യ വിഷയത്തിൽ വീണ്ടും പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ കേസിൽ എത്രയും പെട്ടെന്ന് തീരുമാനമുണ്ടാക്കാൻ സുപ്രീംകോടതി ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇല്ലെങ്കിൽ പ്രശ്നം ഞങ്ങൾക്ക് വിട്ടു തരിക. ഞങ്ങൾ 24 മണിക്കൂറുകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞ‍ു.

<strong>പത്മശ്രീ വേണ്ടെന്ന് നവീൻ പട്നായിക്കിന്റെ സഹോദരി; തിരഞ്ഞെടുപ്പ് അടുത്തു, തെറ്റിദ്ധാരണ പരത്തും....</strong>പത്മശ്രീ വേണ്ടെന്ന് നവീൻ പട്നായിക്കിന്റെ സഹോദരി; തിരഞ്ഞെടുപ്പ് അടുത്തു, തെറ്റിദ്ധാരണ പരത്തും....

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗാന്ധി കുടുംബമാണ് പാര്‍ട്ടി. അവര്‍ക്ക് ഗാന്ധി കുടുംബത്തിനപ്പുറത്തേയ്ക്ക് നോക്കാന്‍ സാധിക്കില്ല. ഉത്തര്‍പ്രശില്‍ പ്രിയങ്കയെ ഇറക്കിയത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 2014ൽ നേടിയതിനേക്കാൾ വോട്ടുകൾ ബിജെപി നേടുമെന്നും അദ്ദേഹം പറഞ്ഞു.

Yogi adityanath

രാമക്ഷേത്രം സംബന്ധിച്ച് അനാവശ്യമായ കാലതാമസം ജനങ്ങളുടെ ക്ഷമ നശിപ്പിക്കും. കോടതി അടക്കമുള്ള സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രശ്നം പരിഹരിക്കണമെന്ന് കോൺഗ്രസിന് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ത്തർപ്രദേശിൽ കൈവിട്ട പ്രതാപം തിരിച്ചുപിടിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വീര്യം പകരാനുമുള്ള നീക്കത്തിനിടയിലാണ് വീണ്ടും അയോധ്യ പ്രശ്നങ്ങൾ എടുത്തിട്ട് യോഗി ആദിത്യനാഥിന്റെ പരാമർശം.
English summary
Uttar Pradesh Chief Minister Yogi Adityanath today said the Supreme Court must work towards early conclusion of the Ram temple case in Uttar Pradesh's Ayodhya. "...If there is unnecessary delay, institutions may lose people's trust," the saffron-robed chief minister told.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X