എല്‍പിജി സബ്‌സിഡി; ഉപേക്ഷിച്ചവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞ് പുന:സ്ഥാപിക്കാം
ദില്ലി: ഗീവ് ഇറ്റ് അപ് കാമ്പയിനിലൂടെ ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ സബ്‌സിഡി ചോദിക്കാം. ഗീവ് ഇറ്റ് അപ് കാമ്പയിന്‍ ഈ വര്‍ഷം കൊണ്ട് അവസാനിപ്പിക്കുന്നതും സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നതുമാണ് സബ്‌സിഡി പുന: സ്ഥാപിക്കാന്‍ കാരണം.
ഒരുവര്‍ഷം കഴിഞ്ഞ് അപേക്ഷ നല്‍കിയാല്‍ മാത്രമേ വീണ്ടും സബ്‌സിഡി ലഭിക്കുകയുള്ളൂവെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 27നാണ് പ്രധാനമന്ത്രി ഗീവ് ഇറ്റ് അപ് കാമ്പയിന്‍ തുടങ്ങിയത്. പാവപ്പെട്ട കുടുംബങ്ങളില്‍ എല്‍പിജി എത്തിക്കാനായി സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളോട് തങ്ങളുടെ എല്‍പിജി സബ്‌സിഡി ഉപേക്ഷിക്കാന്‍ കാമ്പയിനിലൂടെ പ്രധാനമന്ത്രി അപേക്ഷിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ 4.2 ലക്ഷം പേരും പെട്രോളിയം മന്ത്രിയുടെ സംസ്ഥാനമായ ഒഡീഷയില്‍ 1.3 ലക്ഷം പേരും സബ്‌സിഡി വേണ്ടെന്നു വച്ചിട്ടുണ്ട്. ഒരു വര്‍ഷം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും സബ്‌സിഡി കിട്ടും.
സാമ്പത്തിക ഘടകം ഇക്കാര്യത്തില്‍ രണ്ടാമതാണ്. ഒന്നാമതായി പദ്ധതിയുടെ വിശ്വസ്തതയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയുടെ ഗീവ് ഇറ്റ് അപ് പദ്ധതിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് പദ്ധതിയുടെ വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. സബ്‌സിഡി വേണ്ടെന്നു വച്ച് 1.13 കോടി കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.












Click it and Unblock the Notifications