Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹിരാനന്ദാനിക്ക് പാർലമെന്റ് ലോഗിനും പാസ്‌വേഡും നൽകി,സമ്മാനങ്ങളും വാങ്ങി'; സമ്മതിച്ച് മഹുവ

ദില്ലി: വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് തന്റെ പാർലമെന്റ് ലോഗിനും പാസ്‌വേഡും നൽകിയിരുന്നുവെന്ന് സമ്മതിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. എന്നാൽ ഹിനാന്ദാനിയിൽ നിന്നും താൻ വലിയ ഉപഹാരങ്ങളൊന്നും കൈപ്പറ്റിയിട്ടില്ലെന്നും ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ മഹുവ പറഞ്ഞു.

'പാർലമെന്റ് വെബ്‌സൈറ്റിൽ ഞാൻ നൽകിയ ചോദ്യം ദർശൻ ഹിരാനന്ദാനിയുടെ ഓഫീസിലെ ആരോ ആണ് ടൈപ്പ് ചെയ്ത് നൽകിയത്. ചോദ്യം അയച്ചതിന് ശേഷം, അവർ എന്നെ അറിയിക്കാൻ വിളിക്കും, എന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ ഞാൻ തിരക്കിലായതിനാൽ തന്നെ ഞാൻ ചോദ്യങ്ങൾ ഒറ്റയടിക്ക് വായിക്കും. അതിന് ശേഷം എന്റെ മൊബൈലിൽ ഒരു ഒടിപി വരും. ഞാൻ ആ ഒടിപി നൽകും, അതിനുശേഷം മാത്രമേ ചോദ്യം സമർപ്പിക്കൂ. അതിനാൽ, ദർശൻ എന്റെ ഐഡിയിലേക്ക് ലോഗിൻ ചെയ്ത് സ്വന്തം ചോദ്യങ്ങൾ ചോദിക്കുമെന്ന ആരോപണങ്ങളൊക്കെ പരിഹാസ്യമാണ്', മഹുവ പറഞ്ഞു.

mahuane-

ഞാൻ എന്റെ പാർലമെന്റ് ലോഗിൻ ഒരു വിദേശ സ്ഥാപനത്തിന് നൽകിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ദർശ് എന്റെ സുഹൃത്താണ്, ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളയാളാണ്. ദർശൻ ദുബായിൽ നിന്നാണ് ലോഗിൻ ചെയ്തതെന്നും ബിജെപി ആരോപിക്കുന്നുണ്ട്. ഞാൻ തന്നെ സ്വിറ്റ്സർലൻഡിൽ നിന്ന് ലോഗിൻ ചെയ്തിട്ടുണ്ട്. ചോദ്യവും ഉത്തരവും വളരെ സുരക്ഷിതമാക്കണമെങ്കിൽ എന്തുകൊണ്ട് IP വിലാസങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ല?', മഹുവ ചോദിച്ചു. ലോഗിനും പാസ്‌വേഡും ആർക്കൊക്കെ നൽകാം, നൽകരുത് എന്നതു സംബന്ധിച്ച് പ്രത്യേക ചട്ടങ്ങളില്ലെന്നും അവർ പറഞ്ഞു.

അതേസമയം തനിക്ക് ദർശൻ സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നും അവർ സമ്മതിച്ചു. എന്നാൽ സ്കാർഫ് ,ലിപ്സ്റ്റിക്ക്, മേക്കപ്പ് സെറ്റ് പോലുള്ള സമ്മാനങ്ങൾ മാത്രമാണ് നൽകിയതെന്നും അവർ പറഞ്ഞു. തൻ്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികൾക്ക് ദർശൻ്റെ സഹായം തേടിയിരുന്നുവെന്നും മഹുവ പറഞ്ഞു.

അതിനിടെ ചോദ്യത്തിന് കോഴ ആരോപണത്തിൽ നവംബർ 2ന് ഹാജരാകണമെന്ന് കാണിച്ച് പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി മഹുവയ്ക്ക് നോട്ടീസ് അയച്ചു. നേരത്തേ നോട്ടീസ് അയച്ചെങ്കിലും നവംബർ 5 ന് ശേഷമേ ഹാജരാകാൻ കഴിയൂ എന്ന് മഹുവ അറിയിച്ചിരുന്നു. എന്നാൽ വീണ്ടും പുതിയ നോട്ടീസ് നൽകുകയായിരുന്നു.

പാർലമെൻ‌റിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർഷൻ ഹിരാനന്ദാനിയിൽ നിന്നും മെഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. മൊഹുവയ്ക്കെതിരെ അവരുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് അനന്ത് ദെഹ്ദ്രോയിയാണ് സി ബി ഐയെ സമീപിച്ചത്. ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ കമ്പനികളേയും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ച് അപകീർത്തിപ്പെടുത്താൻ മൊയ്‌ത്രയും ഹിരാനന്ദാനിയും ആസൂത്രണം നടത്തിയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ബി ജെ പി എംപി നിഷികാന്ത് ദുബെയും മഹുവെയ്ക്കെതിരെ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നൽകിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+