കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരാലിമ്പിക് ​അത് ലറ്റിന് റെയിവെയുടെ അവഗണന!!! ഗരീബ്​ രഥിൽ താരം ഉങ്ങിയത് നിലത്ത്!!

ടിക്കറ്റ് മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും മാറ്റി നൽകാൻ ടിടിആർ തയ്യാറായില്ല,

  • By Ankitha
Google Oneindia Malayalam News

ദില്ലി: പാരാലിമ്പിക്​ അത് ലറ്റ്​ സുവർണ രാജിന് ഗരീബ്രഥ് തീവണ്ടിയിൽ അവഗണന. താരത്തിന് നിലത്ത് കിടന്ന്​ യാത്ര ചെയ്യേണ്ടി വന്നതായി പരാതി. ശരീരിക വൈകല്യമുള്ള അത്​ലറ്റിന്​ നാഗ്പൂർ- ന്യൂഡൽഹി ​ഗരീബ്രഥ് തീവണ്ടിയുടെ മുകളിലെത്തെ ബെർത്ത് നൽകിയെന്നാണ് പരാതി.പോളിയോ ബാധിച്ച്​ നടക്കാൻ സാധിക്കാതെ വീൽചെയറിൽ കഴിയുന്ന സുവർണക്ക്​ തഴെ ബെർത്തിലേക്ക ടിക്കറ്റ്​ മാറ്റിനൽകണമെന്ന്​ ടി.ടി.ആറിനോട്​ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ടിടിആർ അതു കേൾക്കാൻ തയ്യാറായില്ല.

suvarna

ശനിയാഴ്ചയാണ് യാത്രക്കായി സുവർണ്ണ തീവണ്ടിയിൽ കയറിയത്. 12 മണിക്കൂറിലധികം യാത്ര ചെയ്യണമെന്നുള്ളതു കൊണ്ട് ടിക്കറ്റ് മാറ്റി നൽകാൻ ടിടി ആറിനെ സമീപിച്ചു. പലതവണ അദ്ദേഹത്തെ സമീപിച്ചുവെങ്കിലും അദ്ദേഹം വന്നില്ല. കൂടാതെ ടിക്കറ്റ് പരിശോധനക്കും പോലും കംബാർട്ടുമെന്റിൽ എത്തിയില്ലയെന്നും സുവർണ്ണ പരാതി പറയുന്നുണ്ട്. തുടർന്ന് താരം നിലത്ത് കിടന്ന് അന്ന് രാത്രി കഴിച്ചു കൂട്ടുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് ​ ട്രെയിൻ ഡൽഹി നിസാമുദ്ദീൻ എത്തിയത് .താൻ എടുത്തത് ശരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ടിക്കറ്റാണുള്ളത്​. എന്നിട്ടും​ അപ്പർ ബെർത്താണ്​ അനുവദിച്ചത്​. ഇതിനെ കുറിച്ചു അന്വേഷിക്കാൻ ആരും തന്നെ ഉണ്ടായില്ലെന്നും അത് ലറ്റ് പറയുന്നു. 2013ൽ തായ്ലാൻറിൽ നടന്ന പാരാ ടേബിൾ ടെന്നീസ്​ ഓപ്പണിൽ സുവർണ രാജ്​ മെഡൽ നേടിയിരുന്നു. ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിലും പങ്കെടുത്തിരുന്നു.

English summary
Support poured in for medal-winning para-athlete Suvarna Raj who was forced to sleep on the floor of a train when her repeated requests for a differently abled-friendly berth fell on deaf ears.Wheelchair-bound Raj, who suffers 90% disability as a result of polio infection, told CNN-News18 over phone that she had boarded the Nagpur-New Delhi Garib Rath Express at 8:45 pm on Saturday. Raj said she was allotted an upper berth and had requested the Train Ticket Examiner (TTE) multiple times for change of berth, but got no response from him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X