'മൃഗങ്ങളെ പോലെ പെറ്റ് കൂട്ടുന്നത് രാജ്യത്തിന് ദോഷം ചെയ്യും'; ഷിയാ വഖഫ് ബോര്‍ഡ് ചെയര്മാന്
ലഖ്നൗ: മൃഗങ്ങളെ പോലെ ഒരുപാട് കുട്ടികളെ പ്രസവിച്ച് കൂട്ടുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് യുപി ഷിയാ വഖഫ് ബോര്‍ഡ് ചെയര്മാന് വസിം റിസ്വി. ജനസംഖ്യ നിയന്ത്രണത്തിന് രാജ്യത്ത് നിയമം നടപ്പാക്കണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റിസ്വിയുടെ പ്രതികരണം.
പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതിൽ ഇടപെടരുതെന്നും ചിലർ വിശ്വസിക്കുന്നു. എന്നാല്‍ മൃഗങ്ങളെപ്പോലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് സമൂഹത്തിനും രാജ്യത്തിനും ഹാനികരമാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി നിയമം നടപ്പാക്കിയാൽ അത് രാജ്യത്തിന് ഗുണകരമാകുമെന്നും റിസ്വി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജനസംഖ്യ നിയന്ത്രണത്തിന് നിയമനിര്‍മ്മാണം നടത്തണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. രാജ്യത്ത് ജനസംഖ്യാനിയന്ത്രണത്തിന് നിയമം നിർമ്മിക്കണമെന്നും ദമ്പതികൾക്ക് രണ്ടു കുട്ടികൾ മാത്രം എന്ന നിയമം രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്നുമായിരുന്നു ഭാഗവത് പറഞ്ഞത്.
അതേസമയം പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഭാഗവത് രംഗത്തെത്തിയിരുന്നു. രാജ്യത്തെ വിഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് താന്‍ ജനസംഖ്യ വിഷയത്തെ കുറിച്ച് പറഞ്ഞത്. ഇക്കാര്യത്തിൽ ഒരു നയം തയ്യാറാക്കണം. ഒരാൾക്ക് എത്ര കുട്ടികൾ വേണമെന്ന് നയപ്രകാരം തീരുമാനിക്കണമെന്നും ഭാഗവത് പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications