കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മൃഗങ്ങളെ പോലെ പെറ്റ് കൂട്ടുന്നത് രാജ്യത്തിന് ദോഷം ചെയ്യും'; ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

Google Oneindia Malayalam News

ലഖ്നൗ: മൃഗങ്ങളെ പോലെ ഒരുപാട് കുട്ടികളെ പ്രസവിച്ച് കൂട്ടുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് യുപി ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്വി. ജനസംഖ്യ നിയന്ത്രണത്തിന് രാജ്യത്ത് നിയമം നടപ്പാക്കണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റിസ്വിയുടെ പ്രതികരണം.

പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതിൽ ഇടപെടരുതെന്നും ചിലർ വിശ്വസിക്കുന്നു. എന്നാല്‍ മൃഗങ്ങളെപ്പോലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് സമൂഹത്തിനും രാജ്യത്തിനും ഹാനികരമാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി നിയമം നടപ്പാക്കിയാൽ അത് രാജ്യത്തിന് ഗുണകരമാകുമെന്നും റിസ്വി പറഞ്ഞു.

wasim-

കഴിഞ്ഞ ദിവസമാണ് ജനസംഖ്യ നിയന്ത്രണത്തിന് നിയമനിര്‍മ്മാണം നടത്തണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. രാജ്യത്ത് ജനസംഖ്യാനിയന്ത്രണത്തിന് നിയമം നിർമ്മിക്കണമെന്നും ദമ്പതികൾക്ക് രണ്ടു കുട്ടികൾ മാത്രം എന്ന നിയമം രാജ്യത്തിന്‍റെ സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്നുമായിരുന്നു ഭാഗവത് പറഞ്ഞത്.

അതേസമയം പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഭാഗവത് രംഗത്തെത്തിയിരുന്നു. രാജ്യത്തെ വിഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് താന്‍ ജനസംഖ്യ വിഷയത്തെ കുറിച്ച് പറഞ്ഞത്. ഇക്കാര്യത്തിൽ ഒരു നയം തയ്യാറാക്കണം. ഒരാൾക്ക് എത്ര കുട്ടികൾ വേണമെന്ന് നയപ്രകാരം തീരുമാനിക്കണമെന്നും ഭാഗവത് പറഞ്ഞു.

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത് അഖിലേഷിന്‍റെ മകള്‍!! വിശദീകരണവുമായി പാര്‍ട്ടിപൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത് അഖിലേഷിന്‍റെ മകള്‍!! വിശദീകരണവുമായി പാര്‍ട്ടി

കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കാന്‍ ഗവര്‍ണറെ അറിയിക്കേണ്ട ആവശ്യമില്ല; ആരിഫ് ഖാനെ തള്ളി സദാശിവംകേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കാന്‍ ഗവര്‍ണറെ അറിയിക്കേണ്ട ആവശ്യമില്ല; ആരിഫ് ഖാനെ തള്ളി സദാശിവം

അമിത്ഷായും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസം; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തലഅമിത്ഷായും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസം; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തല

English summary
Giving birth to children like animals harmful for country, shiya waqaf board chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X