കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് പ്രഖ്യാപനം പൊളിച്ചടുക്കി രാഹുല്‍ ഗാന്ധി; 17 രൂപയാണോ നല്‍കുന്നത്!! ഇങ്ങനെ അപമാനിക്കരുത്

Google Oneindia Malayalam News

Recommended Video

cmsvideo
ബജറ്റിനെ പൊളിച്ചടുക്കി രാഹുൽ ഗാന്ധി | Oneindia Malayalam

ദില്ലി: എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റിലെ നിര്‍ദേശങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബജറ്റിലെ നിര്‍ദേശങ്ങള്‍ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്ക് ഒരു ദിവസം 17 രൂപ മാത്രം കൊടുക്കുമെന്ന് പ്രഖ്യാപിച്ച കേന്ദസര്‍ക്കാര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് ബജറ്റ് രൂപത്തില്‍ പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വോട്ട് ഓണ്‍ അക്കൗണ്ട അല്ല, വോട്ടിന് വേണ്ടിയുള്ള അക്കൗണ്ടാണ് എന്ന് പി ചിദംബരം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ പ്രതികരണമാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്....

അവസാനത്തെ തട്ടിപ്പ് ബജറ്റ്

അവസാനത്തെ തട്ടിപ്പ് ബജറ്റ്

ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റ് അവസാനത്തെ തട്ടിപ്പ് ബജറ്റാണന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഞ്ചു വര്‍ഷമായി കര്‍ഷകരെ തകര്‍ത്തുകൊണ്ടിരുന്ന കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച തുക പരിഹാസ്യമാണ്. കര്‍ഷകര്‍ക്ക് ദിവസം 17 രൂപ കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

രാഹുല്‍ സൂചിപ്പിച്ച കാര്യം

രാഹുല്‍ സൂചിപ്പിച്ച കാര്യം

കര്‍ഷകര്‍ക്ക് 6000 രൂപ പ്രതിവര്‍ഷം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഒരു വര്‍ഷത്തേക്കുള്ള തുകയാണിത്. അപ്പോള്‍ ദിവസം കര്‍ഷകന് സര്‍ക്കാര്‍ നല്‍കുന്നത് വെറും 17 രൂപയാണ്. ഇക്കാര്യമാണ് രാഹുല്‍ ഗാന്ധി എടുത്തുപറയുന്നത്.

12 കോടി കര്‍ഷകര്‍ക്ക്

12 കോടി കര്‍ഷകര്‍ക്ക്

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പേരിലാണ് കര്‍ഷകര്‍ക്കുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് പ്രതിവര്‍ഷം 6000 രൂപ ബാങ്കില്‍ നിക്ഷേപിക്കുക. 12 കോടി കര്‍ഷകര്‍ക്ക് ഈ തുക ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഡിസംബര്‍ ഒന്നു മുതല്‍

ഡിസംബര്‍ ഒന്നു മുതല്‍

ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ബജറ്റിലെ കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപനം. മൂന്ന് ഘട്ടങ്ങളായിട്ടാണ് പണം ബാങ്കില്‍ എത്തുക. അതായത് ആദ്യഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലഭിക്കുമെന്ന് അര്‍ഥം. ഈ തുക മൊത്തമായി കേന്ദ്രസര്‍ക്കാര്‍ തന്നെ എടുക്കുമെന്ന് പീയുഷ് ഗോയല്‍ പറയുന്നു.

വോട്ടിന് വേണ്ടിയുള്ള അക്കൗണ്ട്

വോട്ടിന് വേണ്ടിയുള്ള അക്കൗണ്ട്

ഇടക്കാല ബജറ്റാണ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അവതരിപ്പിക്കേണ്ടത്. എന്നാല്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. വോട്ട് ഓണ്‍ അക്കൗണ്ട അല്ല, വോട്ടിന് വേണ്ടിയുള്ള അക്കൗണ്ടാണ് അവതരിപ്പിച്ചതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പരിഹസിച്ചു.

 ഇത്രയും സമയം ആദ്യം

ഇത്രയും സമയം ആദ്യം

ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ ഇത്രയും സമയമെടുത്തത് ആദ്യമായിട്ടാണ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാണ് പാര്‍ലമെന്റില്‍ നടന്നത്. അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഉറപ്പില്ലാത്തതിനാലാണ് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നത്. 90 ദിവസം മാത്രം ആയുസുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളാണ് കണ്ടതെന്നും ചിദംബരം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് പ്രകടന പത്രിക

തിരഞ്ഞെടുപ്പ് പ്രകടന പത്രിക

തിരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിക്കുന്നതാണ് പാര്‍ലമെന്റില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം മേയ് മാസത്തിനകം നടപ്പാക്കാന്‍ സാധിക്കാത്ത പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സൗദി അറേബ്യ നിലപാട് കടുപ്പിച്ചു; എണ്ണവില കുതിച്ചുയരും, തിരിച്ചടിയില്‍ തകരുക ഇന്ത്യയും ഏഷ്യയും!!സൗദി അറേബ്യ നിലപാട് കടുപ്പിച്ചു; എണ്ണവില കുതിച്ചുയരും, തിരിച്ചടിയില്‍ തകരുക ഇന്ത്യയും ഏഷ്യയും!!

English summary
Rahul Gandhi on interim Budget: Giving farmers Rs 17 a day an insult to their work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X