കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുന്നുകള്‍ എത്തിക്കാന്‍ പ്രത്യേക വിമാനം, സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ വെബ്‌സൈറ്റ്

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു യുദ്ധത്തിന് നടുവിലാണ് നമ്മളുളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് 19ന് എതിരെയുളള ഇന്ത്യയുടെ യുദ്ധം ജനങ്ങള്‍ നയിക്കുന്നതാണ്. ഈ പോരാട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും സൈനികനാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ചുറ്റും നോക്കിയാല്‍ തന്നെ കാണാം ഇന്ത്യയിലെ ഓരോ പൗരനും ഈ യുദ്ധം എങ്ങനെയാണ് നയിക്കുന്നത് എന്ന്.

ആളുകള്‍ സന്ദര്‍ഭത്തിന് ഒത്തുയര്‍ന്ന് പരസ്പരം സഹായിക്കുകയാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

modi

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ഷകര്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. രാജ്യത്ത് ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധനത്തിന് പല രാജ്യങ്ങള്‍ക്കും മരുന്ന് നല്‍കി സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്. ലോകരാഷ്ട്ര നേതാക്കള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു. മരുന്നുകള്‍ ആവശ്യക്കാര്‍ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ വെബ്‌സൈറ്റ് രൂപീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

English summary
Giving medicines to the countries in need is driven by India's ethos Says PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X