Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video-മജിസ്‌ട്രേറ്റിന് പോകാന്‍ വഴികൊടുത്ത റിക്ഷ ഗട്ടറില്‍ വീണ് മറിഞ്ഞു, മൈന്‍ഡ് ചെയ്യാതെ ഉദ്യോഗസ്ഥര്‍

ലഖ്‌നൗ: രാജ്യത്തെ പലയിടത്തേയും റോഡുകളുടെ അവസ്ഥ കാണിക്കുന്ന നിരവധി വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പരക്കെ കാണാറുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ ഒരു റോഡിന്റെ അവസ്ഥയും അത് മൂലമുണ്ടായ ഒരു അപകടവും ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

അപകട സമയത്ത് അതുവഴി കടന്ന് പോയ ഉദ്യോഗസ്ഥരുടെ നിസംഗത കൂടി കാണിക്കുന്നതാണ് വീഡിയോ. സീതാപൂര്‍ ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റിന്റെയും (ഡി എം) സീനിയര്‍ പോലീസ് സൂപ്രണ്ടിന്റെയും (എസ് എസ് പി) വാഹനവ്യൂഹം ജഹാംഗീരാബാദ് സ്‌ക്വയറിലൂടെ കടന്നുപോകുന്നത് വീഡിയോയില്‍ കാണാം.

FDDF

Image Credit: Screengrab Twitter Video@ranvijaylive

അതിനിടെ നിറയെ യാത്രക്കാരുമായി ഒരു ഇ-റിക്ഷ മറുവശത്ത് നിന്ന് വരുന്നു. വി ഐ പികളുടെ വാഹനവ്യൂഹം റോഡിലെ കുഴി കടന്ന് വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇ-റിക്ഷ ഡ്രൈവര്‍ വാഹനവ്യൂഹത്തിന് തടസമുണ്ടാകാതിരിക്കാന്‍ കുണ്ടും കുഴിയുമുള്ള റോഡില്‍ പരാമവധി സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണ് റിക്ഷ മറിയുന്നതാണ് വീഡിയോയിലുള്ളത്.

മഴവെള്ളം നിറഞ്ഞ കുഴികളാണ് റോഡിലുള്ളത്. മറിഞ്ഞ റിക്ഷയിലെ യാത്രക്കാരും ഡ്രൈവറും കുഴിയിലെ മലിനജലത്തില്‍ വീഴുന്നു. എന്നാല്‍ ഇത് തൊട്ടമുന്നില്‍ കണ്ടിട്ടും വി ഐ പി വാഹനവ്യൂഹം അത് കാര്യമാക്കാതെ യാത്ര തുടരുന്നതാണ് വീഡിയോയിലുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവരാണ് ഇ-റിക്ഷയിലുണ്ടായിരുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ജില്ലാ മജിസ്ട്രേറ്റും എസ്എസ്പിയും വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റിക്ഷ യാത്രക്കാര്‍ വാഹനത്തിനടിയില്‍ പെടുന്നത് കാണാമെങ്കിലും വാഹനവ്യൂഹത്തിലെ ഒരു കാര്‍ പോലും നിര്‍ത്തുകയോ സഹായം വാഗ്ദാനം ചെയ്യുന്നോ ഇല്ല.

അപകടത്തില്‍ ഒരു സ്ത്രീക്കും അവരുടെ കുട്ടിക്കും നിസാര പരിക്കുകളേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നന്നാക്കേണ്ട അധികാരികള്‍ തൊട്ടുമുന്നില്‍ അപകടം നടന്നിട്ടും കണ്ണടയ്ക്കുകയാണ് എന്നും നാട്ടുകാര്‍ പറയുന്നു.

വൈറല്‍ വീഡിയോ ഇവിടെ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+