കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാര്‍ജിലിംഗും പ്രത്യേക കേന്ദ്ര ഭരണപ്രദേശമാക്കണം... പാര്‍ട്ടികള്‍ രംഗത്ത്, ബിജെപി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ പുതിയ ആവശ്യങ്ങള്‍ ഉയരുന്നു. ഡാര്‍ജിലിംഗിനെയും കേന്ദ്ര ഭരണപ്രദേശമാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. കശ്മീരിനെ രണ്ടായി വിഭജിച്ച നടപടിക്ക് വലിയ പിന്തുണയും ഡാര്‍ജിലിംഗില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഹില്‍ പാര്‍ട്ടികള്‍ ഒന്നടങ്കം കേന്ദ്ര ഭരണത്തിനായി വീണ്ടും അവകാശവാദമുന്നയിച്ചിരിക്കുകയാണ. പ്രത്യേക നിയമമുള്ള കേന്ദ്ര ഭരണ പ്രദേശമാക്കണമെന്നാണ് ആവശ്യം.

1

ഡാര്‍ജിലിംഗില്‍ നിന്നുള്ള ബിജെപി എംപിയും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. സ്ഥിരമായിട്ടുള്ള രാഷ്ട്രീയ പരിഹാരം ഡാര്‍ജിലിംഗില്‍ കൊണ്ടുവരുമെന്ന ബിജെപിയുടെ വാഗ്ദാനം പാലിക്കുമെന്നാണ് കരുതുന്നതെന്ന് എംപി രാജു ബിസ്ത പറഞ്ഞു. 2024ലോടെ പ്രത്യേക അധികാരങ്ങളുള്ള കേന്ദ്ര ഭരണ പ്രദേശമായി ഡാര്‍ജിലിംഗ് മാറുമെന്നാണ് പ്രതീക്ഷയെന്നും ബിസ്ത വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ വിഭജിക്കാനുള്ള ഏത് നീക്കത്തെയും എതിര്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം ബിജെപി ഡാര്‍ജിലിംഗില്‍ രാഷ്ട്രീയ ലാഭമാണ് ലക്ഷ്യമിടുന്നത്. ബംഗാളില്‍ വന്‍ നേട്ടമുണ്ടാക്കിയ സാഹചര്യത്തില്‍ ഡാര്‍ജിലിംഗിലും അതിനുള്ള സാധ്യത ബിജെപി മുന്നില്‍ കാണുന്നുണ്ട്. നേരത്തെ കശ്മീരിനെ രണ്ടാക്കി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയായും തരംതിരിച്ചിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്ന ബിമല്‍ ഗുരുംഗിന്റെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ബിജെപി അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രത്യേക മേഖലയ്ക്ക് വേണ്ടി ഡാര്‍ജിലിംഗില്‍ കനത്ത സംഘര്‍ഷം തുടരുന്നുണ്ട്. കശ്മീര്‍ വിഷയം വന്നതോടെ ഡാര്‍ജിലിംഗിന് വേണ്ടി രംഗത്തെത്താനുള്ള സമയമായെന്ന് കരുതുന്നതായി ജിജെഎം ജനറല്‍ സെക്രട്ടറി റോഷന്‍ ഗിരി പറഞ്ഞു. പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനത്തിന് ശേഷം എന്ത് സംഭവിച്ചു, അത് പോലെ, കശ്മീരില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി തരൂര്‍നോട്ടുനിരോധനത്തിന് ശേഷം എന്ത് സംഭവിച്ചു, അത് പോലെ, കശ്മീരില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി തരൂര്‍

English summary
gjm wants darjeeling to be union territory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X