കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണു; മിന്നല്‍ പ്രളയത്തിന് സാധ്യത, മേഖലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് അപകടം. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ട്. ജോളിമഠിലാണ് മഞ്ഞുമല തകര്‍ന്നുവീണത്. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. തപോവന്‍ റെയ്‌നി എന്നീ പ്രദേശങ്ങളിലാണ് ദുരന്തമുണ്ടായിരിക്കുന്നത്.

Uttarakhand

മേഖലയില്‍ ദുരന്ത നിവാരണ സേനയും ഐടിബിപി ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഋഷി ഗംഗ ജലവൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നെന്ന റിപ്പോര്‍ട്ടുണ്ട്. രേണി ഗ്രാമത്തിലെ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചു.

ഭരണപരിഷ്‌കാര കമ്മിഷന് സര്‍ക്കാര്‍ ചെലവിട്ടത് 10 കോടിയോളം രൂപ, 8 കോടി മാത്രം ശമ്പളം, വിവരാവകാശ രേഖ പുറത്ത്ഭരണപരിഷ്‌കാര കമ്മിഷന് സര്‍ക്കാര്‍ ചെലവിട്ടത് 10 കോടിയോളം രൂപ, 8 കോടി മാത്രം ശമ്പളം, വിവരാവകാശ രേഖ പുറത്ത്

മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനെ തുടര്‍ന്ന് സ്സഥാന ദുരന്തനിവാരണ സേനയും രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം, ഉത്തരാകണ്ഡിലെ പ്രളയ സാഹചര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് എന്നിവരുമായി ചേര്‍ന്ന് ദുരിതാശ്വാസവും രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിച്ചു.

 നിയമന വിവാദം; ഉപജാപം നിങ്ങൾക്ക് തെളിയിക്കാമോ?,എംബി രാജേഷിനെ വെല്ലുവിളിച്ച് ഡോ ഉമര്‍ തറമേല്‍ നിയമന വിവാദം; ഉപജാപം നിങ്ങൾക്ക് തെളിയിക്കാമോ?,എംബി രാജേഷിനെ വെല്ലുവിളിച്ച് ഡോ ഉമര്‍ തറമേല്‍

 ജയിച്ച സീറ്റ് പാർട്ടിയുടേത്; വിട്ടുനൽകുന്ന കീഴ് വഴക്കമില്ലെന്ന് ടിപി പീതാംബരൻ, നാല് സീറ്റിലും മത്സരിക്കുമെന് ജയിച്ച സീറ്റ് പാർട്ടിയുടേത്; വിട്ടുനൽകുന്ന കീഴ് വഴക്കമില്ലെന്ന് ടിപി പീതാംബരൻ, നാല് സീറ്റിലും മത്സരിക്കുമെന്

എവിടെ പോയാലും കര്‍ഷകര്‍, രക്ഷയില്ല, പഞ്ചാബില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവാതെ ബിജെപി!!എവിടെ പോയാലും കര്‍ഷകര്‍, രക്ഷയില്ല, പഞ്ചാബില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവാതെ ബിജെപി!!

യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്

Recommended Video

cmsvideo
Massive flood in uttarakhand, 150 people are missing

English summary
Glacial break in Uttarakhand's Chamoli district, damage to a power project near Raini village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X