Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിലെ ചമോലിയില്‍ വീണ്ടും മഞ്ഞുമല ഇടിഞ്ഞു, 8 മരണം; 384 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയിയുണ്ടായ മഞ്ഞുമല ഇടിഞ്ഞു. ഗര്‍വാള്‍ ജില്ലയിലെ സുംന പ്രദേശത്താണ് സംഭവം. നിരവധി പേരെ കാണാതായാതാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. എട്ട് പേരുടെ മൃതദേഹം മേഖലയില്‍ നിന്ന് കണ്ടെത്തി. 384 പേരെ സ്ഥവത്ത് നിന്ന് രക്ഷപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ക്യാമ്പില്‍ ജോലി ചെയ്തിരുന്ന 384 ഓളം പേരെയാണ് ഇന്നലെ വൈകുന്നേരം വരെ രക്ഷപ്പെടുത്തിയത്.

chamoli

മോശം കാലാവസ്ഥ കഴിഞ്ഞ ദിവസത്തെ രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. ഇന്നലെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തോളം മേഖലയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് ഉണ്ടായത്. ഇതാണ് മഞ്ഞിടിച്ചിലിന് പ്രധാന കാരണമെന്നാണ് കരുതുന്നത്.

ഇനിയും 150ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍. മേഖലയിലെ റോഡ് നിര്‍മ്മാണങ്ങള്‍ എല്ലാം തന്നെ താല്‍ക്കാലിമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഋഷി ഗംഗാ നദിയിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നതായി ദേശീയ ദുരന്ത നിവാരണ സേന വൃത്തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+