Get Updates
Get notified of breaking news, exclusive insights, and must-see stories!

ബര്‍ഗറിനുള്ളില്‍ ഗ്ലാസ് കഷ്ണങ്ങള്‍.... പൂനെയില്‍ ലഞ്ച് കഴിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ

പൂനെ: ഉച്ചഭക്ഷണത്തിനായി കൂട്ടുകാരുമൊത്ത് റെസ്‌റ്റോറന്റിലെത്തിയ യുവാവിന് ബര്‍ഗര്‍ കഴിച്ച് ഗുരുതര പരിക്ക്. പൂനെയിലെ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ചെയിനില്‍ വെച്ചാണ് അപ്രതീക്ഷിത സംഭവം നടന്നത്. പൂനെയിലെ എഫ്‌സി റോഡിലുള്ള ബര്‍ഗര്‍ കിംഗ് കടയില്‍ വെച്ച് ബര്‍ഗര്‍ കഴിച്ച യുവാവിന്റെ വായില്‍ നിന്ന് ചോരയൊഴുകിയപ്പോള്‍ നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്.

1

പരിശോധനയില്‍ ഗ്ലാസ് കഷ്ണങ്ങളാണ് ബര്‍ഗറില്‍ നിന്ന് കണ്ടെത്തിയത്. സജിത് പത്താന്‍ എന്ന യുവാവിനാണ് വായ്ക്ക് ഗുരുതരമായി പരുക്കേറ്റത്. തൊണ്ടയില്‍ പ്രശ്‌നമുണ്ടെന്നും ചോര തുപ്പിയെന്നും പറഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇയാളുടെ സുഹൃത്തുക്കള്‍ ബര്‍ഗര്‍ പരിശോധിച്ചപ്പോഴാണ് ചില്ല് കഷ്ണങ്ങള്‍ കണ്ടെത്തിയത്.

അതേസമയം സജിത് പത്താന്‍ ബര്‍ഗര്‍ കിംഗിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ ഉടനെ സജിത് ചുമയ്ക്കാന്‍ തുടങ്ങിയെന്നും, തങ്ങള്‍ അയാളുടെ തൊണ്ടയില്‍ എന്തോ കുടുങ്ങിയെന്നുമാണ് കരുതിയതെന്ന് സുഹൃത്ത് അജയ് ചസാലെ പറഞ്ഞു. ദീര്‍ഘ കാലത്തിന് ശേഷമാണ് സജിത്തിനെ കണ്ടതെന്നും, തുടര്‍ന്ന് അദ്ദേഹം ബര്‍ഗര്‍ വാങ്ങി കൊണ്ടുവന്ന ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

തൊണ്ടയില്‍ പ്രശ്‌നങ്ങള്‍ മാറാനായി വെള്ളം കുടിച്ചെങ്കിലും സജിത്ത് രക്തം പുറത്തേക്ക് തുപ്പുകയാണ് ഉണ്ടായത്. തുടര്‍ന്നാണ് ബര്‍ഗര്‍ പരിശോധിച്ചത്. സജിത് ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സുഹൃത്തുക്കള്‍ പറയുന്നു. ആ സമയത്ത് തങ്ങളുടെ കൈവശം പണം ഇല്ലായിരുന്നെന്നും, പിന്നീട് 35000 രൂപയോളം ആശുപത്രിയില്‍ ചെലവായെന്നും ഇവര്‍ പറയുന്നു. ബര്‍ഗര്‍ കിംഗ് ഇവര്‍ തന്നെയാണ് ഗ്ലാസ് കഷ്ണങ്ങള്‍ ബര്‍ഗറില്‍ ഇട്ടതെന്നാണ് ആരോപിക്കുന്നത്. പ്രഥമ ദൃഷ്ട്യാ ഹോട്ടലിനെതിരെ തെളിവുണ്ടെന്നും പോലീസ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+