• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പനി ചതിച്ചു:യുവഗായകന് വേണ്ടി ഒരു മാസത്തെ കാത്തിരിപ്പ്;എംജി ആറിന്റെ വീട്ടിലെത്തി നന്ദി പറഞ്ഞ് എസ്പിബി

ചെന്നൈ: സംഗീതത്തിൽ താൽപ്പര്യമുള്ള എസ്പി ബാലസുബ്രഹ്മണ്യനെന്ന ബാലു എൻജിനീയറിംഗ് വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് ചേക്കേറിയതോടെയാണ് സംഗീതത്തിലും സമയം തെളിയുന്നതെന്ന് വേണം പറയാൻ. സുഹൃത്തായ ഭരണി വഴിയാണ് സംഗീത സംവിധായകനായ ശ്രീധറെ പരിചയപ്പെടുന്നത്. ഇദ്ദേഹത്തിലൂടെ സംഗീത സംവിധായകനായ എം എസ് വിശ്വനാഥനെയും പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ചിത്രാലയയുടെ ഓഫീസിൽ നേരിട്ട് കാണാനെത്തിയെങ്കിലും ആന്ധ്രയിൽ നിന്നെത്തിയ ബാലസുബ്രഹ്മണ്യത്തിന് തമിഴ് വഴങ്ങാത്തതായിരുന്നു ആദ്യത്തെ വെല്ലുവിളി. ബാലസുബ്രഹ്മണ്യത്തിന്റെ നിർദേശം അനുസരിച്ച് 'നാളാം തിരുനാളാം' എന്ന പാട്ട് പാടിയെങ്കിലും ഉച്ഛാരണം ശരിയെല്ലെന്നുള്ളതായിരുന്നു ബാലുവിനെ സംബന്ധിച്ച് വലിയ പ്രശ്നം. ശബ്ദം ഇഷ്ടപ്പെട്ടുവെന്ന് എംഎസ് വിശ്വാഥൻ അറിയിച്ചെങ്കിലും നന്നായി തമിഴ് പഠിച്ച ശേഷം വീണ്ടും വന്ന് കാണാനാണ് എംസ് നിർദേശിച്ചത്.

കോദണ്ഡപാണിയുടെ കൈപ്പിടിച്ചെത്തിയ എസ്പിബി, ശങ്കരാ പാടി ഞെട്ടിച്ചു, കടല്‍പ്പാലത്തിലൂടെ മലയാളത്തിലും!!

 സിനിമാ മോഹം

സിനിമാ മോഹം

ശാസ്ത്രീയമായി സംഗീതം പഠിക്കാനുള്ള അവസരം ലഭിച്ചില്ലെങ്കിലും ആലാപനത്തിലുള്ള മികവുകൊണ്ട് തെലുഗു സംഗീത സംവിധായകൻ എസ്പി കോദണ്ഡപാണിയുടെ ഇടപെടൽ മൂലം തെലുങ്കു ചിത്രങ്ങളിൽ പാടാനുള്ള അവസരങ്ങൾ ബാലസുബ്രഹ്മണ്യത്തിന് കൈവന്നിരുന്നു. ഗാനമേകളിൽ സ്ഥിരമായി പാടിയിരുന്ന ബാലസുബ്രഹ്മണ്യത്തിന്റെ പാട്ട് കേട്ടതോടെയാണ് തെലുഗു സിനിമാ രംഗത്തേക്കുള്ള വഴി തെളിയുന്നത്. പാട്ടുകേട്ട കോദണ്ഡ പാണി നേരിട്ടെത്തി അഭിനന്ദിച്ച ശേഷമാണ് മടങ്ങിപ്പോയത്. നല്ല ശബ്ദമാണെന്നും സിനിമയിൽ പാടണമെന്നും അദ്ദേഹം പറയുകയും ചെയ്തിരുന്നു. സിനിമയിൽ പാടാൻ ബാലുവിനും വലിയ ആഗ്രഹമുണ്ടായിരുന്നു. ഇതോടെ വീണ്ടും കോദണ്ഡപാണിയെ കാണുകയും അദ്ദേഹം വഴി സംഗീത സംവിധായകരെയും നിർമാതാക്കളെയും കാണുകയും ചെയ്തെങ്കിലും വിദ്യാർത്ഥിയായിരുന്ന എസ്പിയെ അത്ര പെട്ടെന്ന് ആരും മുഖവിലക്കെടുക്കാൻ തയ്യാറായിരുന്നില്ല.

 തെലുഗുവിൽ അരങ്ങേറ്റം

തെലുഗുവിൽ അരങ്ങേറ്റം

1966ലാണ് എസ് പി ബാലസുബ്രഹ്മണ്യം തെലുഗു ചിത്രത്തിൽ പാട്ടുപാടുന്നത്. കോദണ്ഡപാണിയാണ് 'ശ്രീ ശ്രീ മരയത രാമണ്ണ' ഗാനമാണ് പാടിയത്. തെലുങ്കിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴിൽ തിളങ്ങാൻ എസ്പിബിക്ക് കഴിഞ്ഞു. പഠനാവശ്യത്തിനായി മദ്രാസിലെത്തിയപ്പോഴാണ് വീണ്ടും സംഗീതത്തിലേക്ക് ശ്രദ്ധപതിയുന്നത്. എൻജിനീയറിംഗിന് സീറ്റ് ലഭിക്കാത്തതിനാൽ എഎംഐഎയ്ക്കാണ് ചേർന്നത്. അതിനിടെ വീണ്ടും എസ് വിശ്വനാഥനെ വീണ്ടുംകാണുകയും ചെയ്തിരുന്നു. പരിചയം പുതുക്കിയതോടെ അപ്പോൾ കമ്പോസിംഗ് നടക്കുന്ന ഹോട്ടൽ രംഭ എന്ന ചിത്രത്തിൽ എൽആർ ഈശ്വരിയ്ക്കൊപ്പം പാടാനുള്ള അവസരവും ലഭിച്ചു. തുടർന്ന് ശാന്താനിലയം എന്ന ചിത്രത്തിലും സുശീലയ്ക്കൊപ്പം 'ഇയർകൈ എന്നും ഇളയകന്നി എന്ന ഗാനമാണ് പാടിയത്.

ഒരു മാസത്തെ കാത്തിരിപ്പ്

ഒരു മാസത്തെ കാത്തിരിപ്പ്

ഇത്തവണ പാട്ടും സിനിമയും ഹിറ്റായി മാറിയെങ്കിലും ഗായകൻ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാ ഇതോടെ മറ്റൊരു വഴിത്തിരിവാണ് ഇദ്ദേഹത്തെ കാത്തിരുന്നത്. എസ്പിബിയുടെ ശബ്ദം ഇഷ്ടപ്പെട്ട എംജിആർ അടുത്ത ചിത്രത്തിൽ ബാലുവിനായി ഒരു ഗാനം മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാൽ റെക്കോർഡിംഗ് സമയം അടുത്തതോടെ പനി പിടിച്ച് ബാലു കിടപ്പിലായി പോകുയും ചെയ്തുു. ഈ സംഭവം ഏറെ വിഷമിപ്പിച്ചെങ്കിലും പാട്ട് മറ്റാരെയെങ്കിലും വെച്ച് റെക്കോർഡ് ചെയ്തിട്ടുണ്ടാകുമെന്ന് കരുതിയ എസ്പിബിയെ എംജിആർ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുക തന്നെ ചെയ്തുു. ഒരു മാസത്തോളം സമയമെടുത്താണ് എസ്പിബി അസുഖം ഭേദമായി വരുന്നത്. അപ്പോഴും അടിമപ്പെണ്ണിന്റെ റെക്കോർഡിംഗ് നടന്നിരുന്നില്ല. ഈ വിവരമറിഞ്ഞ എസ്പിബി വീട്ടിൽ നേരിട്ടെത്തിയാണ് എംജിആറിനെ നന്ദിയറിയിച്ചത്.

 റെക്കോർഡുകൾ ഇങ്ങനെ...

റെക്കോർഡുകൾ ഇങ്ങനെ...

വ്യത്യസ്ത ഭാഷകളിലായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങളാണ് എസ്പി ബാലസുബ്രഹ്മണ്യം പാടിയിട്ടുള്ളത്. ഗായകന് പുറമേ സംഗീത സംവിധായകനായും നടനായും അദ്ദേഹം അരങ്ങുവാണു. തമിഴിനും തെലുഗുവിനും പുറമേ കന്നഡയിലും തുളുവിലും ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലും എസ്പിബി പാട്ടുകൾ പാടിയിട്ടുണ്ട്. ഒരു ദിവസം തന്നെ 17 പാട്ടുകൾ വരെ അദ്ദേഹം പാടിയിട്ടുമുണ്ട്. ശങ്കരാഭരണത്തിലെ ഗാനങ്ങളിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തി. 'ഏക് ദുജേ കേലിയേ' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1981ൽ ഈ ഹിന്ദി ചിത്രത്തിലൂടെയാണ് വീണ്ടും അവാർഡ് ലഭിക്കുന്നത്. സിനിമാരംഗത്ത് നാല് പതിറ്റാണ്ട് അടക്കിവാണ ഗായകനാണ് അദ്ദേഹം.

cmsvideo
  Sp balasubrahmanyam passes away
   സംഗീത സംവിധായകൻ.. അഭിനേതാവ്..

  സംഗീത സംവിധായകൻ.. അഭിനേതാവ്..

  തെലുങ്കു സംവിധായകനായ ദാസരി നാരായണ റാവുവിന്റെ കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് എസ്പിബി സംഗീത സംവിധായകന്റെ കുപ്പായമണിയുന്നത്. ഈ ഗാനങ്ങൾ ഹിറ്റായി മാറുകയും ചെയ്തിരുന്നു. തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലായി 45 സിനിമകളിൽ ഇദ്ദേഹം സംഗീത സംവിധായകനായി ഇരുന്നിട്ടുണ്ട്. മലയാളത്തിൽ കടൽപ്പാലം എന്ന ചിത്രത്തിലെ ' ഈ കടലും മറുകടലും' എന്ന ഗാനത്തോടെയാണ് എസ്പിബി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് റാംജിറാവു സ്പീക്കിങ്ങിലെ കളിക്കളം എന്ന ഗാനവും ഇദ്ദേഹത്തിന്റേതായുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്യ ആന്ധ്ര സർക്കാരിൽ നിന്ന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. തമിഴ് ചിത്രമായ 'കേളടി കൺമണി' എന്ന ചിത്രത്തിൽ നായകനായിട്ടാണ് എസ്പി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. തുടർന്ന് ശിഖരം, ഗുണ, തലൈവാസൽ, പാട്ടുപാടവ, മാജിക് മാജിക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

  English summary
  Glimpses of life of SP Balasubramyam as singer, musician and actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X