കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളുകള്‍ പലതും പറയും... മാഗി സുരക്ഷിതമെന്ന് നെസ്ലെ!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി നൂഡില്‍സ് സുരക്ഷിതമെന്ന് നെസ്ലെ. നെസ്ലെ സി ഇ ഒ പോള്‍ ബള്‍ക്ക് പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മോണോ സോഡിയം ഗ്ലൂട്ടമേറ്റ് മാഗിയില്‍ ചേര്‍ക്കാറില്ല എന്നും ബള്‍ക്ക് പറഞ്ഞു. പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ എല്ലാ റിസള്‍ട്ടും പുറത്ത് വന്നു. മാഗി സുരക്ഷിതമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ സംശയം ദൂരീകരിക്കുന്നതിനാണ് മാഗി ഇപ്പോള്‍ മുന്‍ഗണന കൊടുക്കുന്നത്. വിപണിയിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ തീര്‍ന്ന് മാഗി മാര്‍ക്കറ്റില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 വര്‍ഷത്തോളം ഇന്ത്യന്‍ വിപണിയില്‍ മുന്‍നിരയിലായിരുന്ന മാഗി നൂഡില്‍സ് ഉപഭോക്താക്കളുടെ വിശ്വാസം മങ്ങിയതിനെ തുടര്‍ന്ന് നെസ്ലെ പിന്‍വലിച്ചിരുന്നു.

noodles

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മാഗി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നെസ്ലെ വിപണിയില്‍ നിന്നും മാഗി പിന്‍വലിച്ചത്. ഉത്തര്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് മാഗി നൂഡില്‍സ് നിരോധിച്ചത്. അനുവദനീയമായതിലും കൂടുതല്‍ അജിനൊമോട്ടോയും ഈയവും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം.

തല്‍ക്കാലം വിപണിയില്‍ നിന്നും പിന്‍വലിച്ചെങ്കിലും മാഗി വൈകാതെ തന്നെ തിരിച്ചെത്തും എന്ന സൂചനയാണ് നെസ്ലെ സി ഇ ഒ പോള്‍ ബള്‍ക്ക് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ മാഗി നൂഡില്‍സ് നിരോധിക്കപ്പെടാന്‍ നെസ്ലെയ്ക്ക് താല്‍പര്യം ഉണ്ടാകില്ല. മാഗിയുടെ വിശ്വാസ്യത തകര്‍ന്നതോടെ ഓഹരിവിപണിയില്‍ നെസ്ലെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.

English summary
We haven't found lead content in Maggi tested internally", says Global Nestle CEO Paul Bulcke
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X