കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യം പ്രതിസന്ധിയില്‍; ഒരുങ്ങുന്നത് വന്‍ കെണി, ജനങ്ങള്‍ ദുരിതത്തിലാകും

Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എണ്ണ വില റോക്കറ്റ് പോലെ കുതിക്കും?

ദില്ലി/റിയാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം നേരിടാന്‍ പോകുന്നത് വന്‍ പ്രതിസന്ധി. അമേരിക്ക, ഇറാന്‍, സൗദി എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുക. മെയ് രണ്ടു മുതല്‍ ഇന്ത്യയില്‍ പ്രതിസന്ധി നേരിട്ട് തുടങ്ങും. ഇറാന്റെ എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഇന്ത്യയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അമേരിക്ക.

ഇറക്കില്ലെന്ന് ഇന്ത്യയും ഏകദേശം തീരുമാനിച്ചു കഴിഞ്ഞു. ബിജെപി സര്‍ക്കാരിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ആവശ്യം ഇന്ത്യ അംഗീകരിക്കാനാണ് സാധ്യത. ഇറാന്റെ എണ്ണ വിപണിയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാകും. പകരം ഉല്‍പ്പാദനം കൂട്ടില്ലെന്ന് സൗദി വ്യക്തമാക്കി. ഇതോടെ എണ്ണവില കുത്തനെ ഉയരും. ഇന്ത്യ കടുത്ത പ്രതിസന്ധിയികാകുയും ചെയ്യും. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഇറാന്റെ എണ്ണ ഇറക്കുന്നവര്‍ക്ക്

ഇറാന്റെ എണ്ണ ഇറക്കുന്നവര്‍ക്ക്

ഇറാന്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇറാന്റെ വരുമാന മാര്‍ഗമായ എണ്ണയ്ക്ക് ഉപരോധം ചുമത്തിയിരിക്കുകയാണ് അമേരിക്ക. ഇറാന്റെ എണ്ണ ഇറക്കുന്നവര്‍ക്കും ഉപരോധം വരും.

പ്രധാന രാജ്യമാണ് ഇന്ത്യ

പ്രധാന രാജ്യമാണ് ഇന്ത്യ

ഇറാന്റെ എണ്ണ കൂടുതല്‍ ഇറക്കുന്നതില്‍ പ്രധാന രാജ്യമാണ് ഇന്ത്യ. നേരത്തെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പ്രതിസന്ധി രൂപപ്പെട്ടിരുന്നില്ല.

മെയ് 2ന് ശേഷം

മെയ് 2ന് ശേഷം

എന്നാല്‍ മെയ് 2ന് ശേഷം ഇറാന്റെ എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് അമേരിക്ക ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഏകദേശം അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ വരില്ല.

വന്‍ ക്ഷാമം രൂപപ്പെടും

വന്‍ ക്ഷാമം രൂപപ്പെടും

ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ എണ്ണയ്ക്ക് വന്‍ ക്ഷാമം രൂപപ്പെടും. പകരം എണ്ണ മറ്റു രാജ്യങ്ങള്‍ നല്‍കിയാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കം. എന്നാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

വെനിസ്വേലയ്‌ക്കെതിരെയും

വെനിസ്വേലയ്‌ക്കെതിരെയും

ഇറാനെതിരെ മാത്രമല്ല, വന്‍ തോതില്‍ എണ്ണ ഉല്‍പ്പാദിപ്പിച്ചിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയ്‌ക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടില്ലെന്നാണ് അറിയച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വില കുത്തനെ ഉയരും.

ബാരല്‍ എണ്ണയ്ക്ക് 85 ഡോളര്‍ വരെ

ബാരല്‍ എണ്ണയ്ക്ക് 85 ഡോളര്‍ വരെ

അമേരിക്കയുടെ പുതിയ ഉത്തരവ് പ്രകാരം മെയ് രണ്ടു മുതല്‍ ഇറാന്റെ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. മെയ് മാസത്തില്‍ ഒരു ബാരല്‍ എണ്ണയ്ക്ക് 85 ഡോളര്‍ വരെ എത്തുമെന്നാണ് കരുതുന്നത്. ബ്രെന്‍ഡ് ക്രൂഡിനും വില കുത്തനെ ഉയരും.

 പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരും

പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരും

2018 ഡിസംബറില്‍ ബ്രെന്‍ഡ് ക്രൂഡിന് വില 54 ഡോളറായിരുന്നു. നിലവില്‍ 75 ഡോളറായി. മെയ് മാസത്തില്‍ വില ഇനിയും ഉയരും. 80 ഡോളര്‍ ആകുമെന്നാണ് പ്രവചനം. ഇതോടെ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരും.

24 ദശലക്ഷം ടണ്‍ എണ്ണ

24 ദശലക്ഷം ടണ്‍ എണ്ണ

24 ദശലക്ഷം ടണ്‍ എണ്ണയാണ് ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ വലിയൊരു ഭാഗം ഇറക്കുന്നത് ഇറാനില്‍ നിന്നാണ്. പുതിയ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളെ ഇന്ത്യ കൂടുതലായി ആശ്രയിക്കേണ്ടി വരും.

 മറ്റു രാജ്യങ്ങള്‍

മറ്റു രാജ്യങ്ങള്‍

സൗദി അറേബ്യ, കുവൈത്ത്, യുഎഇ, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കേണ്ട സാഹചര്യത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കില്ലെന്ന സൗദിയുടെ എണ്ണ വകുപ്പ് മന്ത്രി ഫാലിഹ് വ്യക്തമാക്കി.

ഇറാനില്‍ നിന്ന് ഇളവുകള്‍

ഇറാനില്‍ നിന്ന് ഇളവുകള്‍

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഒട്ടേറെ നേട്ടമുണ്ടായിരുന്നു. 60 ദിവസം വരെ വായ്പ ഇനത്തില്‍ ഇന്ത്യയ്ക്ക് ഇറാന്‍ എണ്ണ നല്‍കാറുണ്ട്. ഇന്‍ഷുറന്‍സ് സൗജന്യവുമുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഈ ഇളവ് ലഭിക്കില്ല. അത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയാകും.

 വില ഉയര്‍ത്തേണ്ടിവരും

വില ഉയര്‍ത്തേണ്ടിവരും

ഇറാനില്‍ നിന്ന ഇറക്കുന്ന എണ്ണയ്ക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വില കുറവാണ്. ഇറാന്‍ അനുവദിച്ച ഇളവുകളാണ് വില കുറയ്ക്കുന്നത്. മറ്റു രാജ്യങ്ങള്‍ സമാനമായ ഇളവുകള്‍ അനുവദിക്കില്ലെന്നാണ് കരുതുന്നത്. അതോടെ വില ഉയര്‍ത്തേണ്ടി വരും.

അമേരിക്കയില്‍ നിന്ന് ഇറക്കിയാല്‍

അമേരിക്കയില്‍ നിന്ന് ഇറക്കിയാല്‍

എണ്ണ വിപണിയില്‍ പ്രതിസന്ധി രൂപപ്പെട്ടതോടെ അമേരക്കയുടെ ഷെല്‍ എണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. എന്നാല്‍ ഡോളറുമായി രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന വില കൊടുക്കേണ്ടിവരും. വലിയ വില കൊടുത്തു എണ്ണ വാങ്ങുമ്പോള്‍ ആഭ്യന്തര വിപണിയിലും വില ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍

ഏഴ് ഘട്ടങ്ങളായിട്ടാണ് ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ നടക്കുന്നത്. നാലാം ഘട്ടം കഴിയുന്നതിന് ശേഷമാണ് എണ്ണ വില വളരെ വേഗം ഉയര്‍ന്നുതുടങ്ങുക. മെയ് 19ന് അവസാന ഘട്ടം നടക്കും. ഫലം 23ന് വരും. അപ്പോഴേക്കും എണ്ണ വിലയില്‍ വന്‍ ഉയര്‍ച്ച വന്നിട്ടുണ്ടാകും.

വില ഉയര്‍ന്നാല്‍ സംഭവിക്കുന്നത്

വില ഉയര്‍ന്നാല്‍ സംഭവിക്കുന്നത്

എണ്ണ വില ഉയരുന്നതോടെ ചരക്കുകൂലി വര്‍ധിക്കും. സ്വാഭാവികമായും അവശ്യ വസ്തുക്കളുടെ വില ഉയരാന്‍ കാരണമാകും. യാത്രാ നിരക്കുകളും വര്‍ധിക്കും. ഇതോെട സാധാരണക്കാര്‍ പ്രതിസന്ധി നേരിടേണ്ടിവരും. രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യും.

 അല്‍പ്പം അന്താരാഷ്ട്ര രാഷ്ട്രീയം

അല്‍പ്പം അന്താരാഷ്ട്ര രാഷ്ട്രീയം

ഇറാനെതിരെ അമേരിക്ക നിലപാട് സ്വീകരിക്കാന്‍ കാരണം ഇസ്രായേലാണ്. ഇസ്രായേലിന്റെ താല്‍പ്പര്യം സംരക്ഷിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. ഇതിന് സൗദി അറേബ്യയുടെ പിന്തുണയുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വന്‍കിട രാജ്യങ്ങളുടെ കിടമല്‍സരത്തില്‍ കുടുങ്ങുന്നത് ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങളാണ്.

പ്രിയങ്കയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം 50:50, ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്; റിപ്പോര്‍ട്ട്പ്രിയങ്കയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം 50:50, ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്; റിപ്പോര്‍ട്ട്

English summary
Global oil prices soar, India remains stable: Sharp fuel price hike after elections?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X