കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം ശക്തമെന്ന അമേരിക്കന്‍ റിപ്പോര്‍ട്ട് തള്ളി വിദേശകാര്യമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിക്കുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2018 ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രാലയം. വിവിധ ഗ്രൂപ്പുകളുടെയും മത വിഭാഗങ്ങളുടെയും മതവിശ്വാസവും വ്യക്തികളുടെ ആചാരങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാര്‍ നയങ്ങളും ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎസ് നയങ്ങളും ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്.

<strong> ബാത്ത് റൂമില്‍ ഒളിക്യാമറ വെച്ചതായി ആരോപണം: കോഴിക്കോട് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു</strong> ബാത്ത് റൂമില്‍ ഒളിക്യാമറ വെച്ചതായി ആരോപണം: കോഴിക്കോട് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

''ഇന്ത്യ അതിന്റെ മതേതര വ്യവസ്ഥയില്‍ അഭിമാനിക്കുന്നു, ഏറ്റവും വലിയ ജനാധിപത്യമെന്ന പദവി, സഹിഷ്ണുത ഉള്‍പ്പെടുത്തിയുള്ള ദീര്‍ഘകാല പ്രതിബദ്ധതയുള്ള ഒരു ബഹുസ്വര സമൂഹം. ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നതായും വിദേശകാര്യമന്ത്രാലയം ഔദ്യോഗിക വക്താവ് രവീഷ് കുമാര്‍ പറയുന്നു.

 india-

മതസ്വാതന്ത്ര്യത്തിന് സംരക്ഷണം നല്‍കുന്ന ഭരണഘടനയും ജനാധിപത്യ ഭരണവും നിയമവാഴ്ചയും മൗലികാവകാശങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''നമ്മുടെ പൗരന്മാരുടെ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള അവകാശങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒരു 'വിദേശ സ്ഥാപനത്തിനോ സര്‍ക്കാരിനോ വ്യവഹാരപ്പെടാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

<strong>യുവതിയുടെ പാസ്പോര്‍ട്ടിലും ഭാര്‍ത്താവിന്‍റെ പേര് ബിനോയ്; പീഡന പരാതിയില്‍ കുരുക്ക് മുറുകുന്നു</strong>യുവതിയുടെ പാസ്പോര്‍ട്ടിലും ഭാര്‍ത്താവിന്‍റെ പേര് ബിനോയ്; പീഡന പരാതിയില്‍ കുരുക്ക് മുറുകുന്നു

ബിജെപി മാധ്യമ മേധാവിയും രാജ്യസഭാ എംപിയുമായ അനില്‍ ബലൂണിയും റിപ്പോര്‍ട്ടിനെ അപലപിക്കുകയും അതിനെ പക്ഷപാതപരമെന്ന് വിളിക്കുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2018 ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് നരേന്ദ്ര മോദി സര്‍ക്കാരിനും ബിജെയ്ക്കുമെതിരെ വ്യക്തമായ പക്ഷപാതം കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 21 ന് പുറത്തിറക്കിയ യു.എസ് റിപ്പോര്‍ട്ടില്‍ ബിജെപിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ആരോപണം.

English summary
global religious freedom: India rejects US report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X