കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള ഓഹരി വിപണിയും തകര്‍ന്നു; അമേരിക്ക പലിശ കുറച്ചു, 17 വര്‍ഷത്തിനിടെ ആദ്യ ജൂലൈ

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നടിയുന്നു. രാവിലെ വ്യാപാരം തുടങ്ങിയ വേളയില്‍ ആരംഭിച്ച തകര്‍ന്ന ഉച്ചയ്ക്ക് ശേഷം കൂടുതല്‍ കനത്തു. സെന്‍സെക്‌സ് 37000ത്തിന് താഴെയും നിഫ്റ്റി 11000ത്തിന് താഴെയുമാണ് വ്യാപാരം നടത്തുന്നത്. 17 വര്‍ഷത്തിനിടെ ഇത്രയും കനത്ത തകര്‍ച്ച നേരിടുന്ന ആദ്യ ജൂലൈ ആണിത്.

07

ആഗോള വിപണിയിലും വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഇതിന്റെ പ്രതിഫലനം കൂടിയാണ് ഇന്ത്യന്‍ വിപണിയിലെ തകര്‍ച്ച. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 25 ബേസിസ് പോയന്റ് താഴ്ത്തിയതാണ് ആഗോള വിപണിയിലെ തകര്‍ച്ചയ്ക്ക് കാരണം. ഇത്തരത്തില്‍ പലിശ കുറയ്ക്കുന്നത് 10 വര്‍ഷത്തിനിടെ ആദ്യമാണ്. എന്നാല്‍ പലിശ നിരക്കില്‍ ഇനിയും കുറവ് വരുത്തില്ലെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

കെജ്രിവാളിന്റെ വന്‍ പ്രഖ്യാപനം; ബിജെപിക്ക് ഞെട്ടല്‍, യാത്രയ്ക്ക് പിന്നാലെ വൈദ്യുതിയും ഫ്രീകെജ്രിവാളിന്റെ വന്‍ പ്രഖ്യാപനം; ബിജെപിക്ക് ഞെട്ടല്‍, യാത്രയ്ക്ക് പിന്നാലെ വൈദ്യുതിയും ഫ്രീ

സെന്‍സെക്‌സ് 700 പോയന്റാണ് ഇടിഞ്ഞത്. 37000 ത്തില്‍ താഴെയാണ് വ്യാപാരം. നിഫ്റ്റിയാകട്ടെ 200 പോയന്റ് ഇടിഞ്ഞു. ഇത്രയും തകര്‍ച്ച അപൂര്‍വമാണ്. മാത്രമല്ല, അഞ്ചു മാസത്തിനിടെ ഇന്ത്യന്‍ ഓഹരി വന്‍ തോതില്‍ ഇടിയുന്നത് ആദ്യമാണ്. വേദാന്ത, യെസ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍ എന്നിവയാണ് വന്‍ നഷ്ടം നേരിട്ടത്. സെന്‍സെക്‌സിലെ 25 കമ്പനികള്‍ വന്‍ നഷ്ടം നേരിടുന്നുണ്ടെന്നാണ് വിവരം.

വന്‍കിട കമ്പനികളെല്ലാം തകര്‍ച്ച നേരിടുകയാണ്. വിപണിയില്‍ പ്രതീക്ഷ നല്‍കുന്ന യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നില്ലാത്തതും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളിലും വിപണിയില്‍ തകര്‍ച്ച നേരിടുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

English summary
Global Share Markets fell after the US Federal Reserve lowered interest rates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X