നിശ്ചലമായി ജിമെയില്‍; ആഗോള തലത്തില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
ദില്ലി: ജിമെയില്‍ സര്‍വീസുകള്‍ നിശ്ചലം. ആഗോള തലത്തില്‍ തന്നെ സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി ഉപയോക്താക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ തടസ്സങ്ങള്‍ നേരിട്ടതായി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ പരാതികളുടെ പ്രവാഹമാണ്. ഇന്ത്യയിലും നിരവധി പേര് ജിമെയില്‍ സേവനങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ട്.
മെയിലുകള്‍ ഡെലിവെര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും, ജിമെയില്‍ ആപ്പുകള്‍ പ്രതികരണമില്ലാത്ത വിധം ഡൗണ്‍ ആയി പോയതായും പരാതികളുണ്ട്. ജിമെയില്‍ എന്റര്‍പ്രൈസ് സര്‍വീസുകളും തടസപ്പെട്ടിരിക്കുകയാണ്. 1.5 ബില്യണ്‍ യൂസര്‍മാര്‍ ലോകത്താകമാനം ജിമെയിലിനുണ്ട്. 2022ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പും ജിമെയിലാണ്.

ഭൂരിഭാഗം പേരും ഇമെയിലുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉന്നയിക്കുന്നത്. ചിലര്‍ക്ക് മെയിലുകള്‍ അയക്കാനും സാധിക്കുന്നില്ല. ആപ്പും ഡെസ്ക്ടോപ്പ് വേര്‍ഷനും ഒരുപോലെ തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം ഡൗണ്‍ ഡിറ്റക്ടര്‍ ജിമെയില്‍ സേവനങ്ങള്‍ തടസ്സപ്പെട്ടതായും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും സ്ഥിരീകരിച്ചു.
ബ്രിട്ടനില്‍ എല്ലായിടത്തും ജിമെയില്‍ സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്. ഇത് പിന്നീട് മറ്റ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഗൂഗിളിന്റെ സുപ്രധാന സര്‍വീസുകളിലൊന്നാണ് ജിമെയില്‍. നിരവധി പേര് ജിമെയിലിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. സൗജന്യ സര്‍വീസുകള്‍ക്ക് പുറമേ പ്രീമിയം വേര്‍ഷനും ജിമെയിലിനുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications