കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടേക്ക് ഓഫിനിടെ ഗോ എയര്‍ വിമാനത്തിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍, അ‍ജ്ഞാത വസ്തു വന്നിടിച്ചു!

  • By S Swetha
Google Oneindia Malayalam News

അഹമ്മദാബാദ്: ബംഗളൂരു- അഹമ്മദാബാദ് ഗോ എയര്‍ വിമാനം പറന്നുയരുന്നതിനിടെ തീപിടിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും തീയണച്ചതായും ഗോ എയര്‍ അറിയിച്ചു. അതേസമയം വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഗോ എയര്‍ ജി8 802 വിമാനത്തിന്റെ വലത് എന്‍ജിനാണ് ടേക്ക് ഓഫിനിടെ തീപിടിച്ചത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചിറകില്‍ അജ്ഞാത വസ്തു വന്നിടിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് ഗോ എയര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

കശ്മീരി വിദ്യാർത്ഥികളെ ബജ്‌റംഗ്ദള്‍ പ്രവർത്തകർ കയ്യേറ്റം ചെയ്തു; മർദ്ദനം കർണാടക കോടതിക്ക് മുന്നിൽ!കശ്മീരി വിദ്യാർത്ഥികളെ ബജ്‌റംഗ്ദള്‍ പ്രവർത്തകർ കയ്യേറ്റം ചെയ്തു; മർദ്ദനം കർണാടക കോടതിക്ക് മുന്നിൽ!

indigo-09-1470

എല്ലാ യാത്രക്കാരും ജോലിക്കാരും സുരക്ഷിതരാണ്. അതിനാല്‍ ആരെയും അടിയന്തിരമായി ഒഴിപ്പിക്കേണ്ട ആവശ്യമില്ല. യാത്രക്കാരുടെയും ജോലിക്കാരുടെയും സുരക്ഷയ്ക്ക് ഗോ എയര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നു. അതിനാല്‍ അവര്‍ക്കായി മറ്റൊരു വിമാനം സജ്ജീകരിച്ചിട്ടുണ്ട്. ബംഗളൂരു വിമാനത്താവള റണ്‍വേ വൈകുന്നേരം 3 മണി വരെ അടച്ചിടുന്നതിനാല്‍ വിമാനം അഹമ്മദാബാദില്‍ നിന്നും ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പുറപ്പെടുകയെന്നും ഗോ എയര്‍ വക്താവ് അറിയിച്ചു. അതേസമയം, യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസൗകര്യമുണ്ടായെങ്കില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നതായും ഗോ എയര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Go Air flight catches fire during take off, passengers are safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X