കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനി ഗോ എയര്‍; ഏറ്റവും മോശം എയര്‍ ഇന്ത്യ

  • By S Swetha
Google Oneindia Malayalam News

ദില്ലി: വ്യോമയാന ഗതാഗതത്തില്‍ ഇന്ത്യയില്‍ കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനി ഗോ എയറെന്ന് ഡിജിസിഎ. ആഭ്യന്തര വിമാന സര്‍വീസുകളില്‍ എയര്‍ ഇന്ത്യയാണ് ഏറ്റവും മോശം. 42 ശതമാനം മാത്രമാണ് എയര്‍ഇന്ത്യ സമയനിഷ്ഠ പാലിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2019 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഒരു വിമാനക്കമ്പനിയും 70%ത്തില്‍ കൂടുതല്‍ കൃത്യനിഷ്ഠ പാലിച്ചിട്ടില്ല. കൃത്യസമയം പാലിച്ചതില്‍ ഒന്നാം സ്ഥാനത്തെത്തിയ ഗോ എയര്‍ 67.6% പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചത്. വിസ്താര (67.4%), എയര്‍ ഏഷ്യ (66.7%), ഇന്‍ഡിഗോ (66.2%), സ്പൈസ് ജെറ്റ് (56.2%) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.

'ഇന്ത്യയുടെ അവസാനം' എന്ന് ഗാംഗുലിയുടെ മകള്‍; വൈറലായി പോസ്റ്റ്, പക്ഷേ... നിമിഷങ്ങള്‍ക്ക് ശേഷം'ഇന്ത്യയുടെ അവസാനം' എന്ന് ഗാംഗുലിയുടെ മകള്‍; വൈറലായി പോസ്റ്റ്, പക്ഷേ... നിമിഷങ്ങള്‍ക്ക് ശേഷം

കാലതാമസത്തിനുള്ള കാരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പിന്തിരിപ്പന്‍ ന്യായങ്ങളാണ് വിമാനക്കമ്പനികള്‍ മുന്നോട്ട് വെക്കുന്നത്. വിമാനം വൈകിയെത്തിയതാണ് പുറപ്പെടാന്‍ വൈകിയതെന്ന് അവര്‍ പറയുന്നു. എടിസി മൂലമുള്ള കാലതാമസം, പ്രവര്‍ത്തനത്തിലെ കാലതാമസം, സാങ്കേതികവിദ്യയുടെ പ്രശ്‌നം, വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് മറ്റു കാരണങ്ങള്‍. എയര്‍ ഡെക്കാന്‍ ഈ വര്‍ഷം മിക്ക വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെ സൂം എയര്‍, ട്രൂജെറ്റ്, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, വിസ്താര, എയര്‍ ഏഷ്യ എന്നിവയും വിമാനങ്ങള്‍ റദ്ദാക്കി.

goair-15766

കാലാവസ്ഥയാണ് മിക്ക വിമാനങ്ങളും റദ്ദാക്കാന്‍ കാരണം. അതേസമയം 32.6% ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയത് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ്. വാണിജ്യപരമായ കാരണങ്ങള്‍ കൊണ്ട് 3.9ശതമാനവും പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ 3.8% സര്‍വീസുകളും റദ്ദാക്കി. 2019 നവംബറില്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് 932 പരാതികള്‍ യാത്രക്കാരുമായി ബന്ധപ്പെട്ട് ലഭിച്ചു. എയര്‍ ഡെക്കാനിനെ കുറിച്ചാണ് കൂടുതല്‍ പരാതികളും. ഇതിന് പുറമേ എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോ എയര്‍, ഇന്‍ഡിഗോ, എയര്‍ ഏഷ്യ എന്നിവയെ കുറിച്ചും പരാതിയുണ്ട്.


ഫ്‌ളൈറ്റിനെ കുറിച്ചുള്ള പ്രശ്‌നങ്ങളാണ് യാത്രക്കാരുടെ പ്രധാന പരാതികളിലൊന്ന്. ബാഗേജ് പ്രശ്‌നങ്ങള്‍, സ്റ്റാഫുകളുടെ പെരുമാറ്റം, റീഫണ്ട് തുടങ്ങിയവയാണ് പരാതികള്‍ക്കുള്ള മറ്റു കാരണങ്ങള്‍. ആഭ്യന്തര വിമാനക്കമ്പനികളുടെ യാത്രക്കാര്‍ പ്രതിവര്‍ഷം 3.86 ശതമാനം വര്‍ധിച്ച് 1262.83 ലക്ഷത്തില്‍ നിന്നും 1311.54 ലക്ഷമായി. പ്രതിമാസ അടിസ്ഥാനത്തില്‍, നവംബറില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 11 ശതമാനമായി വര്‍ദ്ധിച്ചു. ഇതാദ്യമായാണ് വ്യോമയാന വ്യവസായം ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തുന്നത്.

English summary
Go Air gets most Punctaual Air line tag in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X