കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോയി അച്ഛനോടും അമ്മയോടും ചോദിക്കൂ; തേജസ്വി യാദവിനെതിരെ ആഞ്ഞടിച്ച് നിതീഷ് കുമാര്‍

Google Oneindia Malayalam News

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. ബെഗുസാരായി ജില്ലയിലായിരുന്നു മുഖ്യന്ത്രി നിതീഷ് കുമാറിന്‍റെ ശനിയാഴ്ചത്തെ പ്രചാരണം. യോഗത്തില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനു ലാലു പ്രസാദ് യാദവിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് നിതീഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്.

ബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെ

അവസരം കിട്ടിയപ്പോൾ സ്കൂളുകളോ കോളേജുകളോ നിര്‍മ്മിച്ചോയെന്ന് എന്ന് തേജ്വസി യാദവ് അച്ഛനോടോ അമ്മയോടോ ചോദിക്കണമെന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്. പേരെടുത്ത് പറയാതെയായിരുന്നു നിതീഷ് കുമാറിന്‍റെ വിമര്‍ശനം ' മറ്റ് ചിലര്‍ക്കും ഇവിടെ ഭരിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ എന്ത് ചെയ്തു. ഒരു സ്കൂളോ കോളേജോ നിർമിച്ചോ? അതിനെ കുറിച്ച് നിങ്ങളുടെ അച്ഛനോടും അമ്മയോടും ചോദിക്കണം. അന്യായമായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കാനായിരുന്നു അവര്‍ ഭരിച്ചപ്പോള്‍ ശ്രമിച്ചത്. അവര്‍ അത്തരത്തില്‍ പണമുണ്ടാക്കി. ജയിലില്‍ പോയി പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെ കസേരയിലിരുത്തി. ഇതാണ് നമ്മുടെ സംസ്ഥാനത്ത് സംഭവിച്ചത്-നീതീഷ് കുമാര്‍ പറഞ്ഞു.

 nitish-kumar

എന്നാല്‍ തന്‍റെ സര്‍ക്കാറിന്‍റെ കാലയളവില്‍ ആരെങ്കിലും എന്തെങ്കിലും തെറ്റായി ചെയ്തോ? ഇനി ആരെങ്കിലും നിയമം ലംഘിച്ചാല്‍ തന്നെ അവര്‍ നേരെ പോകുന്നത് ജയിലിലേക്കാവുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന ആര്‍ജെഡിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തേയും നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇത്രയും പേർക്ക് ശമ്പളം കൊടുക്കണമെങ്കില്‍ ആര്‍ജെഡി നടത്തിയ അഴിമതിയുടെ പണം ഉപയോഗിക്കേണ്ടി വരുമെന്നായിരുന്നു നിതീഷ് കുമാറിന്‍റെ പ്രതികരണം.

ആര് മുഖ്യമന്ത്രിയാവണം; നിതീഷ് കുമാര്‍ മതിയെന്ന് ഭൂരിപക്ഷം പേരും; ഞെട്ടിച്ച് ചിരാഗ്,സര്‍വേ ഫലം ഇങ്ങനെആര് മുഖ്യമന്ത്രിയാവണം; നിതീഷ് കുമാര്‍ മതിയെന്ന് ഭൂരിപക്ഷം പേരും; ഞെട്ടിച്ച് ചിരാഗ്,സര്‍വേ ഫലം ഇങ്ങനെ

തന്റെ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ ഇന്റർമീഡിയറ്റ് പരീക്ഷയിൽ വിജയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 25,000 രൂപ നൽകുമെന്ന നേരത്തത്തെ വാഗ്ദാനവും അദ്ദേഹം ആവര്‍ത്തിച്ചു. ബിരുദ പരീക്ഷ പാസാകുന്ന പെൺകുട്ടികൾക്ക് 50,000 രുപ ലഭിക്കും. നിലവിൽ യഥാക്രമം 10,000 രൂപയും 25,000 രൂപയുമാണ് സ്കോളര്‍ ഷിപ്പായി നല്‍കുന്നത്.

ബിഹാറില്‍ വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെന്ന് സര്‍വെ; 159 വരെ സീറ്റുകള്‍,പ്രതിപക്ഷം 100 കടക്കില്ലബിഹാറില്‍ വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെന്ന് സര്‍വെ; 159 വരെ സീറ്റുകള്‍,പ്രതിപക്ഷം 100 കടക്കില്ല

English summary
Go and ask your father and mother; Nitish Kumar lashes slams Tejaswi Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X