കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോ ബാക്ക് എബിവിപി' രാംജാസ് സമരത്തിനൊപ്പം കനയ്യ, സേവ് ഡിയു ക്യാമ്പെയിന് വമ്പിച്ച പിന്തുണ

ഐസയാണ് സേവ് ദില്ലി യൂണിവേഴ്‌സിറ്റി എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്

Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍വ്വകലാശാലയിലെ എബിവിപിയുടെ അതിക്രമങ്ങള്‍ക്കെതിരെ ദില്ലിയില്‍ അധ്യാപക- വിദ്യാര്‍ത്ഥി മാര്‍ച്ച്. ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് സേവ് ദില്ലി യൂണിവേഴ്‌സിറ്റി എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സ്വാതന്ത്ര്യം വേണമെന്നും എബിവിപിയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നമുള്ള മുദ്യാവാക്യം വിളികളോടെ നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

രാംജാസ് കോളേജില്‍ ഫെബ്രുവരി 21ന് നടന്ന സെമിനാറിന് ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, ഷെഹ് ല റാഷിദ്, എന്നിവരെ ക്ഷണിച്ചെന്നാരോപിച്ചായിരുന്നു എബിവിപി സെമിനാര്‍ തടസ്സപ്പെടുത്തിയത്. ഇതിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ഷണം റദ്ദാക്കിയെങ്കിലും നോര്‍ത്ത് ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

delhi-university3

ദില്ലി സര്‍വ്വകലാശാലയില്‍ എബിവിപി അതിക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഗുര്‍മേഹര്‍ കൗറിനെതിരെ ബലാത്സംഗ ഭീഷണിയുമായി എബിവിപി തന്നെ രംഗത്തെത്തിയിരുന്നു. ഗുര്‍മേഹറിന്റെ പരാതിയില്‍ കേസെ
ുത്ത പോലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, ബിജെപി എംഎല്‍എ വീരകേന്ദര്‍ സേവാഗ് എന്നിവര്‍ ഗുര്‍മേഹര്‍ കൗറിനെതിരെ രംഗത്തെത്തിയിരുന്നു.

ചൊവ്വാഴ്ച ദില്ലില്‍ 'സേവ് ദില്ലി യൂണിവേഴ്‌സിറ്റി' മാര്‍ച്ച് നടക്കാനിരിക്കെ എബിവിപിയ്‌ക്കെതിരെയുള്ള ക്യാമ്പയിനില്‍ നിന്ന് പിന്‍മാറുന്നതായി സമരം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവന്ന കൗര്‍ പ്രഖ്യാപിച്ചിരുന്നു. ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും സേവ് ദില്ലി യൂണിവേഴ്‌സിറ്റി ക്യാമ്പയിനില്‍ പങ്കെടുക്കുന്നില്ലെന്നും ട്വിറ്ററില്‍ ഗുര്‍മേഹര്‍ കുറിച്ചു.

English summary
Hundreds of students and teachers of Delhi University, JNU and Jamia on Tuesday hit the streets with a call to "save" the varsities from the "onslaught" of ABVP and "curbing" of dissent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X