Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും തരംഗമായി #GobackModi!!ചൈനീസ് ഭാഷയിലും മോദിക്ക് ഗോ ബാക്ക് വിളിച്ച് തമിഴ്നാട്

Recommended Video

cmsvideo
    GoBackModi Trends On Twitter Again As PM Visits Tamil Nadu

    ചെന്നൈ: മഹാബലിപുരത്ത് ഇന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ ട്വിറ്ററില്‍ വീണ്ടും തരംഗമായി ഗോ ബാക്ക് മോദി. ഇത് കൂടാതെ ചൈനീസ് ഭാഷയിലും ഗോ ബാക്ക് മോദി എന്ന ഹാഷ്ട് ടാഗും ഹിറ്റായിരിക്കുകയാണ്. അതേസമയം ചൈനീസ് പ്രസിഡന്‍റിനെ ഒരു എതിര്‍പ്പുമില്ലാതെ സ്വാഗതം ചെയ്യുകയാണ് തമിഴ്നാട്. #TN_welcomes_XiJinping എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രന്‍റിങ്ങ് ആയി.

    gobackmodi-

    മഹാബലിപുരവും ചൈനയും തമ്മില്‍ ഏറെ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും അതിനാല്‍ ചൈനീസ് പ്രസിഡന്‍റ് സ്വാഗതം ചെയ്യാതിരിക്കാന്‍ ആകില്ലെന്നുമാണ് ചില ട്വിറ്റേറിയന്‍സ് കുറിച്ചിരിക്കുന്നത്. തമിഴ്നാടിനെ കുറിച്ച് അല്ല തമിഴ്നാട് സ്വന്തം പ്രധാനമന്ത്രി മോദിയെ എത്രമാത്രം വെറുക്കുന്നുവെന്നാകും മഹാബലിപുരത്തെ സന്ദര്‍ശനത്തിന് പിന്നാലെ ചൈനീസ് പ്രധാനമന്ത്രി മനസിലാക്കുകയെന്നും ചിലര്‍ കുറിക്കുന്നു.

    ഉത്തരേന്ത്യയില്‍ കിട്ടുന്നത് പോലുള്ള ആരാധനയും സ്വീകരണവും ഒന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദക്ഷിണേന്ത്യയില്‍ ലഭിക്കാറില്ല. മുന്‍പ് പല തവണ മോദി തമിഴ്നാട്ടില്‍ എത്തിയപ്പോഴും തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മോദിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മോദി ഗോ ബാക്ക് എന്ന ഹാഷ് ടാഗ് ഈ സമയങ്ങളില്‍ ട്വിറ്ററില്‍ തരംഗമാകുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ മോദിയുടെ സന്ദര്‍ശനത്തിനെതിരെ നേരത്തേ ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്.

    മഹാബലിപുരത്ത് വെച്ചാണ് മോദി- ഷി ജിൻപിങ് അനൗദ്യോഗിക ഉച്ചകോടി നടക്കുക.കാശ്മീര്‍ വിഷയത്തില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച നടക്കുന്നത്. ഉഭയകക്ഷി വാണിജ്യം, ഭീകരതയ്ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയവ ഉച്ചകോടിയിൽ ചർച്ചയാകും.


    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+