കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലേയ്ക്ക് പോ, മുസ്ലിം വൃദ്ധനോട് യുവാക്കളുടെ ആക്രോശം, പിന്നീട് സംഭവിച്ചത്

Google Oneindia Malayalam News

ദില്ലി: ദില്ലി മെട്രോയില്‍ മുസ്ലിം വൃദ്ധനുനേര്‍ക്ക് യുവാക്കളുടെ വംശീയാധിക്ഷേപം. മുതിര്‍ന്ന പൗരന്മാരുടെ സീറ്റ് ഒഴിഞ്ഞു തരാന്‍ ആവശ്യപ്പെട്ടതിനാണ് പാകിസ്താനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് വൃദ്ധനുനേര്‍ക്ക് ആക്രോശിച്ചത്. 'ഈ സീറ്റ് ഹിന്ദുസ്ഥാനികള്‍ക്കുള്ളതാണെന്നും നിങ്ങള്‍ക്ക് സീറ്റ് വേണമെങ്കില്‍ പാകിസ്താനിലേ്ക്ക് പോകൂ' എന്നുമായിരുന്നു യുവാക്കള്‍ വൃദ്ധനോട് പറഞ്ഞത്.

സംഭവം മെട്രോയിലെ മറ്റൊരു യാത്രക്കാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കവിത കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പുറത്തറിയുന്നത്. പോസ്റ്റ് വന്നതോടെ പ്രശ്‌നത്തില്‍ ഇടപെട്ട എഐസിസിടിയു നാഷണല്‍ സെക്രട്ടറി സന്തോഷ് റോയ് വൃദ്ധന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

മാപ്പപേക്ഷിക്കണം

മാപ്പപേക്ഷിക്കണം

വൃദ്ധനെ അവഹേളിച്ച സംഭവത്തില്‍ യുവാക്കള്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് റോയ് രംഗത്തെത്തിയിരുന്നു. എന്നാല്‍ റോയിയുടെ കോളറില്‍ പിടിച്ച യുവാക്കള്‍ മാപ്പുപറയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും അദ്ദേഹത്തോട് പാകിസ്താനിലേയ്ക്ക് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

 പോലീസില്‍ പരാതി

പോലീസില്‍ പരാതി

മെട്രോ ട്രെയിന്‍ ഖാന്‍ മാര്‍ക്കറ്റ് സ്‌റ്റേഷനിലെത്തിയപ്പോള്‍ കോച്ചിലെത്തിയ ഗാര്‍ഡെത്തിയ ശേഷം വൃദ്ധന്റെ പരാതിയില്‍ പന്താര റോഡ് പോലീസ് കേസെടുത്തു.

 പ്രായം പരിഗണിച്ച് മാപ്പ് നല്‍കി

പ്രായം പരിഗണിച്ച് മാപ്പ് നല്‍കി

യുവാക്കളുടെ പ്രായം പരിഗണിച്ച് മാപ്പ് നല്‍കിയതായി വൃദ്ധന്‍ എഴുതി നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

പോസ്റ്റ് വിജയംകണ്ടു

പോസ്റ്റ് വിജയംകണ്ടു

കവിത കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ പ്രശ്‌നത്തില്‍ ഇടപെട്ട എഐസിസിടിയു നാഷണല്‍ സെക്രട്ടറി സന്തോഷ് റോയ് വൃദ്ധന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈലറ്റ് ലൈന്‍ ദില്ലി മെട്രോയിലായിരുന്നു സംഭവം.

English summary
In yet another shocking case of religious discrimination, an aged Muslim man was denied a seat in Delhi metro by a group of youth, who hurled slurs and abuses at him over his appearance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X