കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ മുദ്രാവാക്യം ലോകം ഏറ്റെടുത്തു, ഗോ കൊറോണ ഹിറ്റായെന്ന അവകാശവാദവുമായി രാംദാസ് അത്തേവാല

Google Oneindia Malayalam News

ദില്ലി: ലോകത്ത് കൊറോണ വൈറസ് നാശം വിതക്കുമ്പോള്‍ പ്രതിഷേധ മുദ്രാവാക്യവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത് എല്ലാവരിലും കൗതുകമുണര്‍ത്തിയിരുന്നു. കേന്ദ്ര മന്ത്രി രാംദാസ് അത്തെവാലെയായിരുന്നു ഗോ കൊറോണ, ഗോ കൊറോണ എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയയില്‍ താരമായത്. മന്ത്രി വൈറസിനെതിരെ നിര്‍ണായക പോരാട്ടത്തിലാണെന്ന് ചിലര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ഇന്ത്യാ ഗേറ്റിന് സമീപത്ത് വെച്ച് കൊറോണ വ്യാപനത്തിനെതിരെ സംഘടിപ്പിച്ച പരിപാടിക്കിടെയുള്ള പ്രാര്‍ത്ഥനാ വേളയിലാണ് കേന്ദ്രമന്ത്രിയുടെ മുദ്രാവാക്യം വിളി.

corona

ഫെബ്രുവരി 20ന് നടന്ന പരിപാടിയുടെ റിമിക്‌സ് ഗാനങ്ങള്‍ വരെ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇപ്പോളിതാ മുദ്രാവാക്യത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. തന്റെ ഗോ കൊറോണ ഗോ കൊറോണ എന്ന മുദ്രാവാക്യം ലോക പ്രസിദ്ധമായെന്ന് മന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ തന്റെ മുദ്രാവാക്യത്തെ ഏറ്റെടുത്തിരിക്കുകയാണ്. മുദ്രാവാക്യം വ്യാപകമായി ഉപയോഗിക്കുന്നത് അതിന്റെ ഫലപ്രാപ്തിയെയാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ കൊറോണ ഇത്ര ഭീകരമല്ലാത്ത ഫെബ്രുവരി മാസത്തിലാണ് ഞാന്‍ ഈ മുദ്രാവാക്യം വിളിച്ചത്. അന്ന് ഈ മുദ്രാവാക്യം കൊറോണയെ ഇല്ലാതാക്കുമോയെന്ന് ആളുകള്‍ ചോദിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മുദ്രാവാക്യം ലോകമെമ്പാടും കേള്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ചൈനീസ് കൗണ്‍സില്‍ ജനറല്‍ താങ് ഗുവാചിയ്‌ക്കൊപ്പമാണ് അത്തേവാല ഗോ കൊറോണ, ഗോ കൊറോണ മുദ്രാവാക്യം വിളിച്ചത്. ഇതോടെ അത്തേവാലയെ പരിഹസിച്ച് നിരവധി അന്ന് ട്രോളുകളാണ് പുറത്തിറങ്ങിയത്.

അതേസമയം, അന്നത്തെ പ്രതിഷേധ പരിപാടിയുടെ വീഡിയോ അത്തേവാലയും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പ്ലക്കാര്‍ഡുകളുമായി കുറച്ച് പേര്‍ കേന്ദ്രമന്ത്രിക്ക് ചുറ്റും അണിനിരന്നതും വീഡിയോയില്‍ കാണാം. കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് പൊതു പരിപാടികള്‍ ഒഴിവാക്കാനും പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദേശമുള്ളപ്പോഴാണ് കേന്ദ്ര മന്ത്രി ആളുകളെ വിളിച്ചുകൂട്ടി കൊറോണക്കെതിരെ അന്ന് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ശ്രദ്ധേയമാണ്.

ഇതിനിടെ പധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്ത് മട്ടുപ്പാവിലോ പുമുഖത്തോ വന്ന് നിന്ന് ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് കഴിഞ്ഞ ദിവസം രാജ്യം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ പന്തം കൊളുത്തി പ്രകടനം വരെ നടത്തിയിരുന്നു. ഈ പ്രകടനത്തില്‍ ചിലര്‍ ഗോ ഗോ കൊറോണ എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് തന്നെ ആളുകള്‍ കൂട്ടം കൂടി രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. അതിനിടയിലാണ് ചിലര്‍ ഇങ്ങനെ പന്തം കൊളുത്തി പ്രകടനവും ആയി ഇറങ്ങുന്നത്. അതും കൊറോണയോട് തിരികെ പോകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്.

English summary
Go Corona Go Slogan Has Become World Famous Claims Ramdas Athawale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X