#ഗോ ഹോം ഇന്ത്യന്‍ മീഡിയ; ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം
ദില്ലി : നേപ്പാളില്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ട്വിറ്റര്‍ പ്രതിഷേധം. ഗോ ഹോം ഇന്ത്യന്‍ മീഡിയ എന്ന ഹാഷ് ടാഗില്‍ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

ഗോ ഹോം ഇന്ത്യന്‍ മീഡിയ എന്ന ഹാഷ് ടാഗ് ഇതിനകം 144,000ത്തില്‍ അധികം തവണ ട്വീറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്ന ട്വീറ്റുകളും ധാരാളമുണ്ട്.
Indian earthquake relief is one thing, Indian (tv) media coverage of it quite something else. Cartoon by @mirsuhail pic.twitter.com/YWZTwvZJa4
— Kanak Mani Dixit (@KanakManiDixit) May 1, 2015 ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. നേപ്പാളിന് നല്‍കുന്ന എല്ലാ സഹായങ്ങള്‍ക്കും അനാവശ്യ മാധ്യമപ്രാധാന്യം നല്‍കാന്‍ മോദി ശ്രമിക്കുന്നു എന്നാണ് വിമര്‍ശനം.
Where Is India On the Graph ??
#GoHomeIndianMedia pic.twitter.com/NTn2ZnnD2Z
— Vinod Mehta (@DrunkVinodMehta) May 3, 2015 നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ദുരന്തം പോലും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രചരണത്തിന് ഉപയോഗിക്കുന്നു.ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇന്ത്യക്കാര്‍ നേപ്പാള്‍ ജനതയുടെ വികാരം മാനിക്കുന്നുവെന്നും പലരും ടിറ്റ്വറില്‍ പ്രതികരിച്ചു.












Click it and Unblock the Notifications