കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

#ഗോ ഹോം ഇന്ത്യന്‍ മീഡിയ; ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : നേപ്പാളില്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ട്വിറ്റര്‍ പ്രതിഷേധം. ഗോ ഹോം ഇന്ത്യന്‍ മീഡിയ എന്ന ഹാഷ് ടാഗില്‍ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

-earthquake-kathmandu10.jpg -Properties

ഗോ ഹോം ഇന്ത്യന്‍ മീഡിയ എന്ന ഹാഷ് ടാഗ് ഇതിനകം 144,000ത്തില്‍ അധികം തവണ ട്വീറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ തിരികെ വിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്ന ട്വീറ്റുകളും ധാരാളമുണ്ട്.

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. നേപ്പാളിന് നല്‍കുന്ന എല്ലാ സഹായങ്ങള്‍ക്കും അനാവശ്യ മാധ്യമപ്രാധാന്യം നല്‍കാന്‍ മോദി ശ്രമിക്കുന്നു എന്നാണ് വിമര്‍ശനം.

നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ദുരന്തം പോലും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രചരണത്തിന് ഉപയോഗിക്കുന്നു.ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇന്ത്യക്കാര്‍ നേപ്പാള്‍ ജനതയുടെ വികാരം മാനിക്കുന്നുവെന്നും പലരും ടിറ്റ്വറില്‍ പ്രതികരിച്ചു.

English summary
If the Indian media has devoted wall-to-wall coverage of the Nepal earthquake, they were shown their place on social media on Sunday, the top trending hashtag being #GoHomeIndianMedia, which until evening had collected about 144,000 tweets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X