ഹൈക്കോടതിയിലേക്ക് പോകൂ എന്ന് സുപ്രീംകോടതി; വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമത്തില്‍ ഇടപെട്ടില്ല
ദില്ലി: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയയിലെയും അലിഗഡിലെയും വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് അതിക്രമം നടന്ന പരാതിയില്‍ ഇടപെടാതെ സുപ്രീംകോടതി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹൈക്കോടതികളെ സമീപിക്കൂ എന്നും ഹൈക്കോടതിക്ക് അന്വേഷണ സമിതിയെ നിയോഗിക്കാന്‍ സാധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭങ്ങള്‍ നടന്നത്. വിവിധ ഇടങ്ങളില്‍ നിന്നാണ് ഹര്‍ജികള്‍ എത്തിയിട്ടുള്ളത്. എല്ലാ സംസ്ഥാനത്തും തെളിവെടുപ്പ് നടത്താന്‍ സുപ്രീംകോടതിക്ക് പ്രയാസമുണ്ട്. ഏറെ സമയനഷ്ടം വരുത്തും. അതുകൊണ്ടുതന്നെ നിങ്ങള്‍ ഹൈക്കോടതികളെ സമീപിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.
അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്, കോളിന്‍ ഗോണ്‍സാല്‍വസ്, മഹ്മൂദ് പ്രാഛ, സഞ്ജയ് ഹെഗ്‌ഡെ തുടങ്ങിയവരാണ് സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അക്രമം അന്വേഷിക്കാന്‍ അലിഗഡിലേക്കും ജാമിയയിലെക്കും വിരമിച്ച ജഡ്ജിമാരെ അയക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച വൈകീട്ട് ജാമിയയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിന് നേരെയാണ് പോലീസ് അതിക്രമമുണ്ടായത്. വിദ്യാര്‍ഥികളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിരുന്നു. പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചവരില്‍ പുറത്തുള്ളവരും ഉണ്ടോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ജാമിയയിലെ വിദ്യാര്‍ഥികള്‍ക്ക പിന്തുണ പ്രഖ്യാപിച്ച് യുപിയിലെ അലിഗഡ് സര്‍വകലാശാലയിലും പ്രതിഷേധം നടന്നു. ഇതിനെതിരെയും പോലീസ് നടപടിയുണ്ടായി. പിന്നീടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തിപ്പെട്ടത്.












Click it and Unblock the Notifications