കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യത്തില്‍ ഭിന്നിപ്പുണ്ടാവും, പറ്റില്ലെങ്കില്‍ ഉത്തര കൊറിയയിലേക്ക് പോകൂവെന്ന് മേഘാലയ ഗവര്‍ണര്‍

Google Oneindia Malayalam News

ഷില്ലോംഗ്: പൗരത്വ ബില്ലില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തുമ്പോള്‍ വിവാദ പ്രസ്താവനവുമായി മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്. ജനാധിപത്യമാവുമ്പോള്‍ എപ്പോഴും ഭിന്നിപ്പുണ്ടാവുമെന്നും അത് ആവശ്യമില്ലാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിലും വിവാദത്തിലും രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ മാറി പോകരുത്. ഒരിക്കല്‍ രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണ്. മറ്റൊന്ന് ജനാധിപത്യത്തില്‍ എപ്പോഴും ഭിന്നിപ്പുണ്ടാകുമെന്നാണ്. ഇതൊന്നും സഹിക്കാനാവുന്നില്ലെങ്കില്‍ ഉത്തര കൊറിയയിലേക്ക് പോകാമെന്നും റോയ് പറഞ്ഞു.

1

അതേസമയം വലിയ വിവാദമാണ് ഗവര്‍ണറുടെ പ്രസ്താവനയില്‍ ഉണ്ടായിരിക്കുന്നത്. പ്രതിഷേധക്കാര്‍ രാജ് ഭവന് മുന്നിലെത്തുന്നതിന് മുമ്പായിരുന്നു ഗവര്‍ണറുടെ ട്വീറ്റ് വന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം ഉപയോഗിക്കേണ്ടിയും വന്നു. നിരവധി പേര്‍ പരിക്കേറ്റിട്ടുണ്ട്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധത്തിനെതിരെ ശക്തമായ ഭാഷയിലാണ് ബിജെപി പ്രതികരിക്കുന്നത്. അസമില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തി. കോണ്‍ഗ്രസും വര്‍ഗീയ ശക്തികളും ചേര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സോനോവാള്‍ മുന്നറിയിപ്പ് നല്‍കി. ബിജെപി സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയാണ് പ്രക്ഷോഭമെന്നും സോനോവാള്‍ പറഞ്ഞു.

ബിജെപി ഒരിക്കലും അസം ജനതയ്ക്ക് എതിരല്ല. നിങ്ങളുടെ അവകാശങ്ങള്‍ ബിജെപി സംരക്ഷിക്കുമെന്നും സോനോവാള്‍ പറഞ്ഞു. കോണ്‍ഗ്രസിനും വര്‍ഗീയ ശക്തികള്‍ക്കുമൊപ്പം തീവ്ര ഇടതുപക്ഷങ്ങളും പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ്. നിങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കാം. എന്നാല്‍ പ്രതിഷേധത്തിന്റെ മറവില്‍ അക്രമം കാണിക്കുന്ന ഒരാളെ പോലും വെറുതെ വിടില്ലെന്നും സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി.

 ഇന്ത്യക്ക് വേണ്ടി പക്ഷം പിടിക്കേണ്ട സമയമാണിത്... കത്തിക്കയറി സോണിയ, പിന്നാലെ പ്രിയങ്കയും ഇന്ത്യക്ക് വേണ്ടി പക്ഷം പിടിക്കേണ്ട സമയമാണിത്... കത്തിക്കയറി സോണിയ, പിന്നാലെ പ്രിയങ്കയും

English summary
go to north korea meghalaya governor to protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X