Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജി; മൂന്ന് പേര്‍ ബിജെപിയില്‍ ചേര്‍ന്നു

പനാജി: ഗോവയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ച കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. രാജിവെച്ച നാല് പേരില്‍ മൂന്ന് നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. പനാജി എംഎല്‍എ അറ്റാന്‍സായിയോ മോണ്‍സെററ്റെ നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിച്ചു.

ഇന്നലെ ഉച്ചയോടെയാണ് പനാജി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് പ്രസാദ് അമോങ്കര്‍, ബ്ലോക്ക് കമ്മിറ്റി മുന്‍ സെക്രട്ടറി ദിനേഷ് കുബാല്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് ശിവരാജ് താര്‍ക്കര്‍, നോര്‍ത്ത് ഗോവ മൈനോറിറ്റി സെല്‍ തലവന്‍ ജാവേദ് ഷെയ്ഖ് ​എന്നിവര്‍ രാജിവെച്ചത്. തങ്ങള്‍ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ചായിരുന്നു രാജി. ഇതില്‍ ജാവേദ് ഷെയ്ഖ് ഒഴികെയുള്ള മൂന്ന് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്.

modiamitsha2-

പൗരത്വ നിമത്തില്‍ വിശദീകരണവുമായി ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നദ്ദ ഇന്ന് ഗോവയില്‍ റാലി നടത്താനിരിക്കേയാണ് നേതാക്കള്‍ ബിജെപിയില്‍ എത്തിയത്. നിയമത്തെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനാണ് തങ്ങളും ബിജെപിയില്‍ ചേര്‍ന്നതെന്ന് നേതാക്കള്‍ പ്രതികരിച്ചു.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് സി‌എ‌എ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾക്ക് നിലവിലുള്ള വ്യവസ്ഥകൾ അനുസരിച്ച് പൗരത്വം തുടർന്നും നേടാന്‍ കഴിയും. എന്നാല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. അവരുടെ മനസില്‍ ഭയമേറ്റുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും രാജിവെച്ച നേതാക്കള്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+