ഗോവയില്‍ അധികാരത്തിനായി എംജിപിയെ കൂട്ടുപിടിക്കാന്‍ ബിജെപി; സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സാവന്ത്
പനാജി: ഗോവയില്‍ ബി ജെ പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നിലവിലെ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ പ്രമോദ് സാവന്ത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രമോദ് സാവന്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം താന്‍ പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യാനാണ് താന്‍ അദ്ദേഹത്തെ കാണുന്നതെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സിറ്റ് പോളുകളില്‍ പല പ്രവചനവും വരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് വിശദമായ ധാരണ നല്‍കുന്നതിനാണ് മോദിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ഒന്നോ രണ്ടോ സീറ്റില്‍ കുറവുണ്ടായാല്‍, വിജയിക്കാനും പിന്തുണയ്ക്കാനും കഴിയുന്ന സ്വതന്ത്രന്മാരുണ്ടെന്നും പ്രമോദ് സാവന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി ജെ പിയുടെ സംസ്ഥാന ഘടകവും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റുമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ഗോവയില്‍ തൂക്ക് മന്ത്രിസഭയാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.

ഭരണകക്ഷിയായ ബി ജെ പിക്കോ കോണ്‍ഗ്രസിനോ സുഖകരമായ വിജയം ആരും പ്രവചിക്കുന്നില്ലെങ്കിലും കടുത്ത പോരാട്ടമാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഒട്ടുമിക്ക സര്‍വേകളും ആം ആദ്മി പാര്‍ട്ടി രണ്ട് സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. അതേസമയം എ ബി പി സീ വോട്ടര്‍ സര്‍വേയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ച് മുതല്‍ ഒമ്പത് വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചു. ഈ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കിംഗ് മേക്കറാകുമെന്ന് ഉറപ്പാണ്. തൃണമൂല്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി (എം ജി പി) സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്.

അതിനിടെ ബി ജെ പിയുടെ ഗോവ ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. 2019 ല്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണശേഷം പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ രണ്ട് എം ജി പി മന്ത്രിമാരെ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായാല്‍ ബി ജെ പിയെ പിന്തുണയ്ക്കില്ലെന്നും മറ്റ് നേതാക്കളെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും എം ജി പി അറിയിച്ചിട്ടുണ്ട്.

40 അംഗ നിയമസഭയാണ് ഗോവയിലേത്. 2017ല്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. എന്നാല്‍ 13 സീറ്റുകള്‍ നേടിയ ബി ജെ പി ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും എം ജി പിയുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. രണ്ട് സ്വതന്ത്രരും ബി ജെ പിയെ പിന്തുണയ്ക്കുകയായിരുന്നു. എം ജി പി 3, ജി എഫ് പി 3, എന്‍ സി പി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ കക്ഷി നില. ബി ജെ പി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ചില എം എല്‍ എമാരും കൂറുമാറി ബി ജെ പിയിലെത്തി.

തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടാതെ ആം ആദ്മി പാര്‍ട്ടിയും ഇത്തവണ ഗോവ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അതേസമയം ഇത്തവണ ഏത് വിധേനയും കൂറുമാറ്റം ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായിട്ടായിരുന്നു ഗോവ തിരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 10 ന് ഗോവ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications