കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ സീറ്റില്‍ ഒരു സ്ത്രീ മത്സരിക്കട്ടെ.. തൃണമൂല്‍ വിടില്ലെന്ന് ഫലേറോ; പിന്മാറ്റം തോല്‍വി ഭയന്ന്?

Google Oneindia Malayalam News

പനജി: താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണങ്ങള്‍ തള്ളി ലൂയിസിഞ്ഞോ ഫലേറോ. വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫലേറോ പിന്മാറിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഫട്ടോര്‍ഡയില്‍ നിന്ന് താന്‍ മത്സരിക്കില്ലെന്നും പകരം ഒരു സ്ത്രീ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ഇന്ന് രാവിലെ ഫാലേറോ പ്രഖ്യാപിച്ചു.

ഫട്ടോര്‍ഡയില്‍ നിന്നുള്ള ഗോവ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് ഞാന്‍ പിന്മാറുന്നതായി പ്രഖ്യാപിക്കുകയും ഒരു യുവതിക്ക് ബാറ്റണ്‍ കൈമാറുകയും ചെയ്യുന്നു. അതാണ് പാര്‍ട്ടിയുടെ നയം - സ്ത്രീകളെ ശാക്തീകരിക്കുക,' ഫാലെറോ പനാജിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഫലേറെ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്. അതേസമയം തൃണമൂലില്‍ നിന്ന് താന്‍ രാജിവെക്കുമെന്ന കിംവദന്തികള്‍ തെറ്റും നികൃഷ്ടവും ദുരുദ്ദേശ്യപരവുമാണെന്നും ഫാലെറോ പറഞ്ഞു.

വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിവെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

1

ഗോവ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഒരു സീറ്റില്‍ ഒതുങ്ങുന്നതിന് പകരം തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി എല്ലാ സീറ്റുകളിലും പ്രചാരണം നടത്താനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വിശദീകരിച്ചു. ഞങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാനുമായി (മമത ബാനര്‍ജി) കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്, കാരണം എല്ലാ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി ഗോവയില്‍ ഉടനീളം പോരാടാനും പ്രചാരണം നടത്താനും ഞാന്‍ ആഗ്രഹിക്കുന്നു, അങ്ങനെ അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും, ഫാലെറോ പറഞ്ഞു.

2

ഗോവയില്‍ വേരുറപ്പിക്കാന്‍ മമതാ ബാനര്‍ജിയും തൃണമൂലും ശ്രമങ്ങള്‍ നടത്തുമ്പോള്‍ തന്നെയായിരുന്നു ഫാലേറോ കോണ്‍ഗ്രസ് വിട്ട് തൃണമൂലിലെത്തിയത് അദ്ദേഹത്തെ തൃണമൂല്‍ രാജ്യസഭയിലേക്കും അയച്ചു. എന്നാല്‍ ഗോവ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഫട്ടോര്‍ഡ സീറ്റിലേക്ക് തൃണമൂല്‍ അദ്ദേഹത്തെ നോമിനേറ്റ് ചെയ്തു. അതേസമയം ഫട്ടോര്‍ഡയില്‍ നിന്ന് പരാജയപ്പെടുമെന്ന് ഫാലെറോ പ്രതീക്ഷിച്ചിരുന്നുവെന്നും മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള അദ്ദേഹത്തിന്റെ നീക്കത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണെന്നുമാണ് റിപ്പോര്‍ട്ട്.

3

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളായ തൃണമൂലിന് ഗോവയില്‍ കാര്യമായ സ്വാധീനം ചെലുത്താനാകില്ലെന്നാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഫട്ടോര്‍ഡയിലേക്ക് സിയൂല അവിലിയ വാസിനെയാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പോരാളിയും ആക്ടിവിസ്റ്റും രാഷ്ട്രീയ കുടുംബവുമായി ബന്ധമില്ലാത്തതുമായ ഒരു സ്ത്രീയെയാണ് തങ്ങള്‍ തിരഞ്ഞെടുത്തതെന്നും അതാണ് മമത ബാനര്‍ജി ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും തൃണമൂല്‍ എം പി മഹുവ മൊയ്ത്ര പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഗോവയില്‍ പാര്‍ട്ടിയുടെ ചുമതല മഹുവ മൊയ്ത്രയ്ക്കാണ്.

4

ഗോവയില്‍ എന്‍ സി പി, ശിവസേന സഖ്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ്, എന്‍ സി പി, ശിവേസന ,തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മഹാസഖ്യമുണ്ടാക്കി ഗോവയില്‍ ബി ജെ പിക്കെതിരെ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൂന്ന് പാര്‍ട്ടികളുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് ബി ജെ പിയെ ഒറ്റയ്ക്ക് നേരിടാനുള്ള തിരുമാനത്തിലാണ് കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭയിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് തൃണമൂല്‍ ഗോവയിലെത്തുന്നത്.

5

മാസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരണത്തിനായുള്ള ശ്രമങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നടത്തുകയും ചെയ്തിരുന്നു. ഫെബ്രുവരി 14 നാണ് ഗോവയില്‍ വോട്ടെടുപ്പ്. ഇത്തവണ സംസ്ഥാനത്ത് കടുത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ബി ജെ പി തനിച്ചാണ് മത്സരിക്കുന്നത്. മറുവശത്ത് പ്രാദേശിക കക്ഷിയായ ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടിയും അങ്കത്തിനുണ്ട്.

Recommended Video

cmsvideo
Why didn't the BJP give tickets to Muslim candidates? CM Yogi responded

English summary
Luizinho Faleiro rejects the campaign that he will leave the Trinamool Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X