കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടവര്‍; തൃണമൂലുമായി സഖ്യമില്ലെന്ന് പി ചിദംബരം

Google Oneindia Malayalam News

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കോണ്‍ഗ്രസ് നേതാക്കളെ ചാടിച്ച് കൂടെ ചേര്‍ത്തവരാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അവരുമായി തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം ചേരില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം തള്ളുന്നുവെന്നും ചിദംബരം പറഞ്ഞു. ഗോവയിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവാണ് ചിദംബരം.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ബോധ്യമായെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് ചിദംബരം പദവി ഒഴിയണമെന്നും തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ചിദംബരവുമായി സഖ്യചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഭിഷേകിന്റെ പ്രസ്താവന വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ചിദംബരത്തിന്റെ പ്രതികരണം. തൃണമൂലുമായി സഖ്യത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളെ ചാടിച്ചവരാണ് തൃണമൂല്‍ എന്നും ചിദംബരം കുറ്റപ്പെടുത്തി.

c

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം ചേരാമെന്ന നിര്‍ദേശം തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നു എന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. ആ നിര്‍ദേശം മുന്നോട്ട് വച്ചതിന് മുമ്പും ശേഷവും ചില കളികള്‍ സംഭവിക്കുന്നുണ്ടെന്നും ചിദംബരം നേതാക്കളുടെ രാജി സൂചിപ്പിച്ച് പറഞ്ഞു. സഖ്യ നിര്‍ദേശം മുന്നോട്ട് വച്ചതിന് ശേഷമാണ് മുന്‍ മുഖ്യമന്ത്രി ലുസിഞ്ഞോ ഫലേരിയോ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യത്തെ പേര് ഫലേരിയോയുടേതായിരുന്നു. മറ്റു ചില നേതാക്കളെയും തൃണമൂല്‍ നേതാക്കള്‍ കൂടെ ചേര്‍ത്തുവെന്നും ചിദംബരം പറഞ്ഞു.

ദിലീപിനെതിരെ സൂപ്പര്‍ താരം അയച്ച മെസേജ് ഇങ്ങനെ... പുതിയ സിനിമയുമായി ബാലചന്ദ്ര കുമാര്‍ദിലീപിനെതിരെ സൂപ്പര്‍ താരം അയച്ച മെസേജ് ഇങ്ങനെ... പുതിയ സിനിമയുമായി ബാലചന്ദ്ര കുമാര്‍

ഈ സാഹചര്യത്തില്‍ തൃണമൂലുമായി സഖ്യം ചേരുന്ന വിഷയത്തില്‍ പ്രത്യേക നിര്‍ദേശം ഹൈക്കമാന്റില്‍ നിന്ന് ലഭിച്ചിട്ടില്ല. അഭിഷേക് ബാനര്‍ജിയുമായി തര്‍ക്കത്തിനില്ല. കോണ്‍ഗ്രസിലെ സുപ്രധാനമായ പദവി അലങ്കരിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്ക് തരംതാണ കമന്റുകള്‍ക്ക് സാധ്യമല്ല. ശിവസേനയുടെയും എന്‍സിപിയുടെയും നേതാക്കളുമായി സഖ്യ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും ചിദംബരം പറഞ്ഞു.

നടന്‍ അനൂപ് കൃഷ്ണന്‍ വിവാഹിതനായി; താലികെട്ട് ഗുരുവായൂരില്‍... ചിത്രങ്ങള്‍ കാണാം

ശിവസേനയും എന്‍സിപിയും ഗോവയില്‍ സഖ്യം ചേര്‍ന്നാണ് മല്‍സരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമാണ് സഖ്യം ചേര്‍ന്നിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയിലെ മറ്റൊരു പ്രാദേശിക കക്ഷിയായ എംജിപിയുമായി സഖ്യത്തിലാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇതുവരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പണം കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചിദംബരം പറഞ്ഞു. അതേസമയം, ബിജെപി തനിച്ചാണ് മല്‍സരിക്കുന്നത്. പ്രാദേശിക കക്ഷികളെല്ലാം പല സഖ്യത്തിലാണ്. ഫെബ്രുവരി 14നാണ് ഗോവയില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Recommended Video

cmsvideo
UP Assembly Election 2022: Factors That Would Be In Play In Upcoming Polls

English summary
Goa Assembly Election 2022: P Chidambaram Says No Alliance With TMC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X